| Friday, 6th April 2018, 7:45 pm

റിനോ ആന്റോ ഇല്ല; നെറോക്കക്കെതിരായ ബ്ലാസ്‌റ്റേഴ്‌സ് പ്ലെയിംഗ് ഇലവനെ പ്രഖ്യാപിച്ചു

സ്പോര്‍ട്സ് ഡെസ്‌ക്

ഭൂവനേശ്വര്‍: ഐ.എസ്.എല്‍ നാലാം സീസണില്‍ ആറാംസ്ഥാനക്കാരായി പുറത്തായ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന സൂപ്പര്‍ കപ്പില്‍ തങ്ങളുടെ ആദ്യ പോരാട്ടത്തില്‍ നെറോക്ക എഫ്.സിയെ നേരിടും. സൂപ്പര്‍ കപ്പിന്റെ നോക്ക് ഔട്ട് സ്റ്റേജ് മല്‍സരത്തില്‍ കേരളത്തിന്റെ എതിരാളികളായ നെറോക്ക ഐ ലീഗ് റണ്ണര്‍ അപ്പുകളാണ്.

ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ രാത്രി എട്ടുമണിയ്ക്കാണ് മത്സരം ആരംഭിക്കുക. മഞ്ഞപ്പടയുടെ ആദ്യ ഇലവനില്‍ പുള്‍ഗ ഇടംപിടിച്ചിട്ടുണ്ട്. അതേസമയം മലയാളിത്താരം റിനോ ആന്റോ മത്സരത്തിനില്ല. മറ്റു മലയാളിത്താരങ്ങളായ പ്രശാന്തും സി.കെ വിനീതും ആദ്യ ഇലവനിലുണ്ട്.

2016- 17 സീസണില്‍ ഐ ലീഗ് രണ്ടാം ഡിവിഷന്‍ ജേതാക്കളായ നെറോക്ക ഈ സീസണിലാണ് ഒന്നാം ഡിവിഷനിലേക്ക് പ്രവേശിക്കുന്നത്. ഐ ലീഗിലെ ആദ്യ ഡിവിഷനില്‍ തന്നെ മികച്ച പ്രകടനം പുറത്തെടുത്താണ് മണിപ്പൂരില്‍ നിന്നുമുള്ള ക്ലബ്ബ് സൂപ്പര്‍ കപ്പിനു യോഗ്യത നേടിയത്.

ഐ ലീഗില്‍ ഏറ്റവും കുറവ് ഗോളുകള്‍ വഴങ്ങിയ ക്ലബ് കൂടിയാണ് നെറോക്ക. മികച്ച കൗണ്ടര്‍ അറ്റാക്കുകള്‍ കണ്ടെത്തുന്ന നെറോക്കയ്‌ക്കെതിരെ ഡേവിഡ് ജെയിംസ് അറ്റാക്കിങ്ങ് ഫുട്‌ബോള്‍ തന്നെയാകും പുറത്തെടുക്കുക.

കേരള ടീം: റഹുബ്ക, ജിങ്കന്‍, ബ്രൗണ്‍, പെസിച്, ലാല്‍റുവത്താര, പ്രശാന്ത്, അറാട്ട, പുള്‍ഗ, മിലന്‍ സിംഗ്, പെകൂസണ്‍, സികെ വിനീത്

Latest Stories

We use cookies to give you the best possible experience. Learn more