കൊച്ചി: ഐ.എസ്.എല്ലിലെ കേരത്തിന്റെ ടീമായ കേരള ബ്ലാസ്റ്റേഴ്‌സ് കൊച്ചി വിടില്ല. നേരത്തെ ബ്ലാസ്റ്റേഴ്‌സ് കോഴിക്കോട് ഇ.എം.എസ് സ്‌റ്റേഡിയത്തെ ഹോം ഗ്രൗണ്ടായി തെരഞ്ഞെടുക്കാന്‍ ആലോചിച്ചിരുന്നു.
എന്നാല്‍ കോഴിക്കോട് പരിശീലന-സൗഹൃദമത്സരങ്ങള്‍ നടത്താനാണ് ഇപ്പോള്‍ നീക്കം. നിലവില്‍ ഗോകുലം കേരള എഫ്.സിയുടെ ഹോം ഗ്രൗണ്ടാണ് ഇ.എം.എസ് സ്റ്റേഡിയം.
കലൂര്‍ ജവഹര്‍ലാല്‍ സ്റ്റേഡിയം ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായി തുടരും.
അതേസമയം കലൂര്‍ സ്റ്റേഡിയം അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു.
കലൂര്‍ സ്റ്റേഡിയത്തില്‍ ഐ.എസ്.എല്‍ ആരംഭിച്ചതിന് ശേഷം ക്രിക്കറ്റ് മത്സരങ്ങള്‍ നടന്നിട്ടില്ല. ഈ സാഹചര്യത്തില്‍ കൊച്ചി സ്റ്റേഡിയം ക്രിക്കറ്റ് മത്സരങ്ങള്‍ കൂടി നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജി.സി.ഡി.എയ്ക്ക് കത്ത് നല്‍കിയത്.
ഐ.എസ്.എല്‍ ഷെഡ്യൂളിനെ ബാധിക്കാത്ത തരത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ അനുവദിക്കണമെന്നാണ് കെ.സി.എ പ്രസിഡന്റ് സാജന്‍ വര്‍ഗീസ് അറിയിച്ചത്.
കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം ജി.സി.ഡി.എ കേരള ക്രിക്കറ്റ് അസോസിയേഷന് 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയതാണ്. കെ.സി.എ ഏകദേശം 11 കോടിയോളം മുടക്കുകയും ചെയ്തിരുന്നു. കൂടാതെ 1 കോടി രൂപ ജി.സി.ഡി.എയ്ക്ക് ഡെപ്പോസിറ്റായും നല്‍കിയിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക