ഗ്യാലറിയില്‍ മഞ്ഞക്കടലില്ല; ആദ്യ എവേ മത്സരത്തില്‍ മുംബൈയോട് കീഴടങ്ങി ബ്ലാസ്റ്റേഴ്സ്
ഐ.എസ്.എല്ലില്‍ മുംബൈ സിറ്റിക്കെതിരായ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിക്ക് തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സീസണിലെ മൂന്നാം മത്സരത്തില്‍ മഞ്ഞപ്പട പരാജയപ്പെട്ടത്. ആദ്യ പകുതിയുടെ നിശ്ചിത സമയം വരെ ഗോള്‍രഹിത സമനിലയിലായ മത്സരത്തില്‍ അധിക സമയത്താണ് ബ്ലാസ്‌റ്റേഴ് ഗോള്‍ വഴങ്ങുന്നത്.
45+3 മിനിട്ടില്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധ നിരയുടെ ആശയക്കുഴപ്പം മുതലെടുത്ത് മുംബൈ സിറ്റിയുടെ അര്‍ജന്റൈനന്‍ സ്‌ട്രൈക്കര്‍ പേരേര ഡയസാണ് ആദ്യ ഗോള്‍ നേടിയത്. ഗോള്‍ കീപ്പര്‍ സച്ചിന്‍ സുരേഷിന്റ കയ്യില്‍ നിന്നുവഴുതിയ പന്ത് പേരേര ഡയസ് വലയിലേക്ക് തുടുത്തുവിടുകയായിരുന്നു.
ഈ ലീഡ് ഉടന്‍ തന്നെ മറികടക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിനായി. രണ്ടാം പകുതിയുടെ 56ാം മിനിറ്റില്‍ മധ്യനിര താരം ഡാനിഷ് ഫാറൂഖിയിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സമനില ഗോള്‍ കണ്ടെത്തിയത്.
പക്ഷേ മിനിറ്റുകള്‍ക്കകം ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന്റെ പിഴവിന് വീണ്ടും വിലകൊടുക്കേണ്ടിവന്നു. 66ാം മിനിട്ടില്‍ റാല്‍റ്റേയാണ് ഹെഡ്ഡറിലൂടെ മുംബൈയെ മുന്നിലെത്തിച്ചത്. ഇതിന് പിന്നാലെ നിശ്ചിത സമയത്തും 10 മിനിട്ടുള്ള ഇഞ്ച്വറി സമയത്തും ഇരുടീമുകളും അക്രമിച്ച് കളിച്ചെങ്കിലും ആര്‍ക്കും ഗോള്‍ കണ്ടെത്താനായില്ല.
സീസണില്‍ ആദ്യം രണ്ട് മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്‌സിന് വിജയിക്കാനായിരുന്നു. എന്നാല്‍ മൂന്നാം മത്സരത്തില്‍, ടീമിന്റെ ആദ്യം എവേ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന് തോല്‍വി വഴങ്ങേണ്ടിവന്നിരിക്കുകയാണ്.
രണ്ടാം മത്സരത്തില്‍ ജംഷ്ഡപൂര്‍ എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിരുന്നത്. ഉദ്ഘാടന മത്സരത്തില്‍ ബെംഗളൂരു എഫ്.സിയോട് 2-1ന് ബ്ലാസ്റ്റേഴ്സ് വിജയിച്ചിരുന്നു.
Content Highlight: Kerala Blasters FC lost in ISL match against Mumbai City