| Saturday, 14th September 2024, 10:28 pm

ഐ.എസ്.എല്ലില്‍ തകര്‍ക്കാന്‍ കൊമ്പന്മാര്‍; പുതിയ സീസണിലെ സ്‌ക്വാഡ് പുറത്ത് വിട്ട് കേരളാ ബ്ലാസ്റ്റേഴ്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി, ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 2024-25 സീസണിനുള്ള ഔദ്യോഗിക സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. 2024 സെപ്റ്റംബര്‍ 15ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ പഞ്ചാബ് എഫ്.സിയാണ് എതിരാളികള്‍. ടൂര്‍ണമെന്റിനായി സ്വീഡിഷ് പരിശീലകന്‍ മൈക്കിള്‍ സ്റ്റാറെയുടെ നേതൃത്വത്തില്‍ ബ്ലാസ്റ്റേഴ്‌സ് ടീം തയ്യാറെടുത്തുകഴിഞ്ഞു.

28 അംഗ ടീമില്‍ ഏഴ് താരങ്ങള്‍ മലയാളികളാണ്. സച്ചിന്‍ സുരേഷ്, മുഹമ്മദ് അസ്ഹര്‍, രാഹുല്‍ കെ.പി, മുഹമ്മദ് സഹീഫ്, ശ്രീക്കുട്ടന്‍ എം.എസ്, വിബിന്‍ മോഹനന്‍, മുഹമ്മദ് അയ്മന്‍ എന്നിവരാണ് ടീമിലെ മലയാളികള്‍. അഡ്രിയാന്‍ ലൂണയാണ് തുടര്‍ച്ചയായ രണ്ടാം സീസണിലും ടീമിനെ നയിക്കുന്നത്. പ്രതിരോധ താരം മിലോസ് ഡ്രിന്‍ സിച്ചാണ് വൈസ് ക്യാപ്റ്റന്‍.

ഫോര്‍വേഡ്:

ക്വാമി പെപ്പ്, രാഹുല്‍ കെ.പി, ഇഷാന്‍ പണ്ഡിത്, എം.എസ്. ശ്രീകുട്ടന്‍, ജീസസ് ജിമെനെസ് ന്യൂനസ്, നോഹ സദൗയി

പ്രതിരോധ നിര:

സന്ദീപ് സിങ്, ഹോര്‍മിപം റൂയ, പ്രബീര്‍ ദാസ്, മുഹമ്മദ് സഹീഫ്, ഐബന്‍ബ ഡോഹ്‌ലിങ്, നവോച്ച സിങ് ഹാം, മിലോസ് ഡ്രിന്‍സിച്ച്, അലെക്‌സാന്‍ഡ്രെ കൊയെഫ്, പ്രീതം കോട്ടാല്‍.

മിഡ്ഫീല്‍ഡര്‍മാര്‍:

വിബിന്‍ മോഹനന്‍, ഡാനിഷ് ഫാറൂഖ്, മുഹമ്മദ് അസ്ഹര്‍, ഫ്രെഡി ലല്ലാവ്, യൊ് ഹെന്‍ബ മെയ്തി, അഡ്രിയാന്‍ ലൂണ, റെയ് ലാല്‍തന്‍മാവിയ, സൗരവ് മണ്ഡല്‍, ബ്രൈസ് മിറാന്‍ഡ, മുഹമ്മദ് അയ്മന്‍.

ഗോള്‍ കീപ്പര്‍മാര്‍:

സച്ചിന്‍ സുരേഷ്, നോറ ഫെര്‍ണാണ്ടസ്, സോം കുമാര്‍.

Content Highlight: Kerala Blasters FC announced their home squad for the 2024-25 season of ISL
We use cookies to give you the best possible experience. Learn more