ബാഴ്‌സയുടെ എം.എസ്.എന്‍, റയലിന്റെ ബി.ബി.സി ത്രയങ്ങളെ വെല്ലുവിളിച്ച് ബ്ലാസ്റ്റേഴ്‌സിന്റെ സി.ഐ.ഡിമാര്‍; കൊമ്പു കുലുക്കി അടിക്കൊരുങ്ങി മഞ്ഞപ്പടയും
Daily News
ബാഴ്‌സയുടെ എം.എസ്.എന്‍, റയലിന്റെ ബി.ബി.സി ത്രയങ്ങളെ വെല്ലുവിളിച്ച് ബ്ലാസ്റ്റേഴ്‌സിന്റെ സി.ഐ.ഡിമാര്‍; കൊമ്പു കുലുക്കി അടിക്കൊരുങ്ങി മഞ്ഞപ്പടയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th October 2017, 3:42 pm

കോഴിക്കോട്: വട്ടപ്പേരിനും ചുരുക്കപ്പേരിനുമൊന്നും കായിക രംഗത്ത് ഒരു പഞ്ഞവുമില്ല. താരങ്ങള്‍ക്കും ടീമുകള്‍ക്കുമെല്ലാം ചുരുക്കപ്പേരുണ്ടാകാറുണ്ട്. അത്തരത്തില്‍ ഇന്ന് യൂറോപ്യന്‍ ഫുട്‌ബോളിന്റെ മുഖമായി മാറിയ ചുരുക്കപ്പേരുകളില്‍ ചിലതാണ് റയല്‍ മാഡ്രിഡിന്റെ ബിബിസിയും ലിവര്‍പൂളിന്റെ എസ്.എസ്.എസും നെയ്മര്‍ ബാഴ്‌സ വിടും മുമ്പത്തെ എം.എസ്.എനുമെല്ലാം.

യൂറോപ്യന്‍ ലീഗില്‍ മാത്രമല്ല, ചുരുക്കെഴുത്തും വട്ടപ്പേരുമെല്ലാം നമ്മുടെ ഐ.എസ്.എല്ലിനും ചേരുമെന്ന് തെളിയിക്കുകയാണ് നമ്മുടെ സ്വന്തം മഞ്ഞപ്പട. അടുത്ത മാസം ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണ്‍ ആരംഭിക്കുകയാണ്. അതിന് മുന്നോടിയായി തങ്ങളുടെ ടീമിനായി പുതിയ ഗാനവും മുദ്രാവാക്യവും എല്ലാമൊരുക്കി തയ്യാറെടുക്കുകയാണ് ആരാധകര്‍. അതില്‍ മുന്നില്‍ നില്‍ക്കുന്നത് ലോകത്തിന്റെ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയ ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞപ്പടയാണ്.


Also Read: ‘കാള്‍ മാക്‌സ് ഇന്ത്യയ്ക്കു വേണ്ടി എന്തു ചെയ്തു, മാക്‌സിയന്‍ ഫിലോസഫി എന്തിന് ഇവിടെ പഠിക്കുന്നു, സാതന്ത്ര്യസമരത്തെ ഒറ്റിയത് കമ്യൂണിസ്റ്റുകാര്‍’; ചാനല്‍ ചര്‍ച്ചയില്‍ പൊട്ടിച്ചിരി വിരിയിച്ച് ജെ.ആര്‍ പത്മകുമാര്‍


ബ്ലാസ്റ്റേഴ്‌സിന്റെ കൊമ്പന്മാരെ ആവേശം കൊള്ളിക്കാന്‍ പുതിയ കലിപ്പ് പാട്ടുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ഇപ്പോള്‍ പുതിയ വഴികള്‍ തേടുകയാണ്. ഇടവേളയ്ക്ക് ശേഷം ബ്ലാസ്റ്റേഴ്‌സ് നിരയിലേക്ക് ഇയാന്‍ ഹ്യൂമെന്ന ഹ്യൂമേട്ടനേയും മുന്‍ മാഞ്ചസ്റ്റര്‍ താരം ബാര്‍ബറ്റോവിനേയും ടീമിലെത്തിച്ചിപ്പോള്‍ സി.കെ വിനീതിനെ ബംഗളൂരുവിലേക്ക് വിടാതെ നിര്‍ത്തുകയും ചെയ്തു.

ഇതോടെ ബ്ലാസ്‌റ്റേഴ്‌സിന് പുതിയ മുന്നേറ്റ നിരയെ ലഭിച്ചിരിക്കുകയാണ്. ഹ്യൂമേട്ടനും വിനീതും ബാര്‍ബറ്റോവും ചേരുന്ന ത്രയത്തിന് ആരാധകര്‍ നല്‍കിയിരിക്കുന്ന പേര് സി.ഐ.ഡി എന്നാണ്. ബി.ബി.സി, എം.എസ്.എന്‍ ത്രയങ്ങളെപ്പോലെ തന്നെ ഐ.എസ്.എല്ലിലെ ഏറ്റവും അപകടകാരികളായ മുന്നേറ്റ നിരയായിരിക്കും ഇതെന്നാണ് മഞ്ഞപ്പട പറയുന്നത്.

Image may contain: 2 people, people smiling, text

ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ ഒന്നടങ്കം ടീമിലെത്തിച്ച കോപ്പലാശാന്റെ ജംഷഡ്പൂര്‍ എഫ്.സിയും വിനീതിന്റെ മു്ന്‍ ടീമായ, ഐ.എസ്.എല്ലിലെ കന്നിക്കാരുമായ ബംഗളൂരു എഫ്.സിയുമാണ് കേരളാ ടീമിന്റെ മുഖ്യ ശത്രുക്കള്‍. യൂറോപ്യന്‍ ലീഗുകളെ അനുസ്മരിക്കും വിധം സോഷ്യല്‍ മീഡിയയില്‍ ടീമുകളുടെ ആരാധകര്‍ തമ്മില്‍ ഇപ്പോഴെ അടി തുടങ്ങിയിട്ടുണ്ട്. ടൂര്‍ണമെന്റിന് വീറും വാശിയും കൂടുമെന്നുറപ്പാണ്.