| Friday, 23rd November 2018, 9:49 pm

കലമുടച്ച് വീണ്ടും ബ്ലാസ്‌റ്റേഴ്‌സ്; തുടര്‍ച്ചയായ മൂന്നാം തോല്‍വി

സ്പോര്‍ട്സ് ഡെസ്‌ക്

ഗുവാഹത്തി: നിര്‍ണായക മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി.

മൂന്നാം തോല്‍വിയോടെ ബ്ലാസ്‌റ്റേഴ്‌സ് ഏഴാം പടിയിലാണ്. ജയത്തോടെ നോര്‍ത്ത് ഈസ്റ്റ് മൂന്നാംപടിയിലേക്കുയര്‍ന്നു.

ബ്ലാസ്റ്റേഴ്‌സിനായി 73ാം മിനിറ്റില്‍ മാതേയ് പൊപ്ലാട്‌നിക്കാണ് ഗോള്‍ നേടിയത്. 90ാം മിനിറ്റിലും 95ാം മിനിറ്റിലുമായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ ഗോളുകള്‍.

ALSO READ: 2003 ലോകകപ്പില്‍ ടീമില്‍ നിന്ന് ഒഴിവാക്കിയത് എന്നെ തകര്‍ത്തുകളഞ്ഞു: ലക്ഷ്മണ്‍

ലഭിച്ച അവസരങ്ങള്‍ ഇരുടീമുകളും പാഴാക്കിയപ്പോള്‍ മല്‍സരത്തിന്റെ ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു.

ആദ്യ ഇലവനില്‍ സി.കെ.വിനീത് ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. സെമിന്‍ലെന്‍ ഡുംഗലും മലയാളിതാരം സഹല്‍ അബ്ദുല്‍ സമദും മധ്യനിരയിലെത്തി.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more