ISL 2017
അവസാന നിമിഷം വിനീതിന്റെ ഗോള്‍; കൊമ്പന്‍മാര്‍ക്ക് ജയത്തിനു തുല്യമായൊരു സമനില
സ്പോര്‍ട്സ് ഡെസ്‌ക്
2017 Dec 22, 02:30 pm
Friday, 22nd December 2017, 8:00 pm

ചെന്നൈ: ഐ.എസ്.എല്ലില്‍ അയല്‍ക്കാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ ആവേശ സമനില. ചൈന്നെയിന്‍ എഫ്.സിയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിച്ചു.

കേരളത്തിനായി സി.കെ. വിനീതും ചെന്നൈയിനായി റെനെ മിഹെലികും ഗോള്‍ നേടി. അവസാന പകുതിയ്ക്കു ശേഷമായിരുന്നു ഇരുടീമുകളും ഗോള്‍ നേടിയത്.

റഫറിയുടെ തെറ്റായ തീരുമാനത്തിലൂടെ ലഭിച്ച പെനാല്‍റ്റിയിലൂടെ ചെന്നൈയിന്‍ ലീഡ് നേടുകയായിരുന്നു. ബോക്‌സിനകത്ത് സന്ദേശ് ജിങ്കനെതിരെ ഹാന്‍ഡ് ബോള്‍ വിളിച്ച് ചെന്നൈയിന് റഫറി പെനല്‍റ്റി അനുവദിക്കുകയായിരുന്നു. റെനെ മിഹെലിക് പന്തു ഭംഗിയായി ബ്ലാസ്റ്റേഴ്‌സിന്റെ വലയിലെത്തിച്ചു.

ഗോള്‍ വഴങ്ങിയതോടെ അവസാന മിനിറ്റില്‍ ഉണര്‍ന്നു കളിച്ച കേരളം പ്രത്യാക്രമണം നടത്തി. അതിനു്ള്ള ഫലം അധികസമയം അവസാനിക്കാനിരിക്കെ കേരളത്തിന് വിനീതിലുടെ ലഭിച്ചു. സന്ദേശ് ജിങ്കന്റെ അളന്നു മുറിച്ച പാസ് സി.കെ. വിനീത് ഞൊടിയിടയില്‍ വലയിലെത്തിച്ചു. മത്സരം സമനിലയില്‍.