Advertisement
ISL
തിരിച്ചുവന്ന് ബ്ലാസ്റ്റേഴ്‌സ്; ചെന്നൈയിനെതിരെ മൂന്ന് ഗോള്‍ ജയം
സ്പോര്‍ട്സ് ഡെസ്‌ക്
2019 Feb 15, 04:05 pm
Friday, 15th February 2019, 9:35 pm

കൊച്ചി: തുടര്‍തോല്‍വികളില്‍ നിന്ന് ഒടുവില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് മോചനം. ചെന്നൈയിന്‍ എഫ്.സിയ്‌ക്കെതിരെ സ്വന്തം തട്ടകത്തില്‍ ഉശിരോടെ പന്ത് തട്ടിയ മഞ്ഞപ്പട എതിരില്ലാത്ത മൂന്ന് ഗോളിനാണ് അയല്‍ക്കാരെ തോല്‍പ്പിച്ചത്.

മതേജ് പൊപ്ലാട്‌നിക്ക് ഇരട്ടഗോള്‍ നേടിയപ്പോള്‍ മലയാളി താരം സഹല്‍ അബ്ദുസമദിന്റെ വകയായിരുന്നു മൂന്നാംഗോള്‍.



23ാം മിനിറ്റില്‍ പെക്കുസന്‍ നല്‍കിയ ക്രോസില്‍ നിന്നാണ് പൊപ്ലാട്ട്‌നിക്ക് ബ്ലാസ്റ്റേഴ്‌സിനായി ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതി തുടങ്ങി 10 മിനിറ്റനകം പൊപ്ലാട്‌നിക് വീണ്ടും ചെന്നൈയിന്‍ വല കുലുക്കി.

ALSO READ: മിണ്ടാതിരുന്ന് വിഡ്ഢിയാകാം; മിലാനില്‍ വിവാദം ശക്തം; വിവാദ പോസ്റ്റുമായി ഇക്കാര്‍ഡി

സ്ലാവിസ നല്‍കിയ പാസ് പൊപ്ലാട്ട്‌നിക്ക് ക്ലോസ് റേഞ്ചില്‍ നിന്നു ഗോള്‍വലയില്‍ എത്തിക്കുകയായിരുന്നു. 71ാം മിനിറ്റിലാണ് സഹല്‍ ഗോള്‍ നേടിയത്.

സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാം ജയമാണിത്. ജയത്തോടെ പോയന്റ് പട്ടികയില്‍ ഡല്‍ഹിയെ മറികടന്നു എട്ടാം സ്ഥാനത്തേയ്ക്ക് കയറാനും ബ്ലാസ്റ്റേഴ്‌സിനായി.