കൊച്ചി: ഐ.എസ്.എല്‍ ഈ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് പരീക്ഷിക്കുന്നത് മൂന്ന് ക്യാപ്റ്റന്‍മാരെ. ടീം തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
കോസ്റ്റ നാമൊയ്‌നെസു, ജെസല്‍ കാര്‍ണെയ്‌റോ, സെര്‍ജിയോ സിഡോന്‍ച എന്നിവരാണ് ക്യാപ്റ്റന്‍മാര്‍.
ഈ സീസണില്‍ വളരെ പ്രതീക്ഷയോടെയാണ് ബ്ലാസ്‌റ്റേഴ്‌സിനെ ആരാധകര്‍ കാണുന്നത്. ബ്ലാസ്റ്റേഴ്‌സിലേക്ക് ഗ്യാരി ഹൂപ്പറെത്തുമ്പോള്‍ മുന്നേറ്റത്തിന് ആക്രമണം കൂടും.
ഗാരിയുടെ പങ്കാളിയാകാന്‍ സാധിക്കുന്ന രണ്ട് വിദേശ താരങ്ങളാണ് ടീമിലുള്ളത്. ഓസ്‌ട്രേലിയന്‍ താരം ജോര്‍ദാന്‍ മുറെയും അര്‍ജന്റീനിയന്‍ സ്‌ട്രൈക്കര്‍ ഫകുണ്ടോ പെരേരയും.
മുറേ കിബുവിന്റെ തന്ത്രങ്ങളിലെ പകരക്കാരനായി എത്താനാണ് സാധ്യത കൂടുതല്‍. അങ്ങനെയെങ്കില്‍ സെക്കന്‍ഡ് സ്‌ട്രൈക്കറുടെ റോളില്‍ അറ്റാക്കിങ് മിഡ് ഫീല്‍ഡ് പൊസിഷനില്‍ കളിക്കുന്ന ഫകുണ്ടോ തന്നെയാകും ഗാരിയുടെ കൂട്ട്.
മലയാളി താരം കെ.പി രാഹുലിനെ വിങ്ങില്‍ പരീക്ഷിക്കാന്‍ വികുന്ന തീരുമാനിച്ചാലും അത്ഭുതപ്പെടേണ്ടതില്ല. രാഹുലിന്റെ വേഗതയും ഗാരിയുടെ ഫിനിഷിങ്ങും കൂടുതല്‍ ഗോള്‍ സ്‌കോര്‍ ചെയ്യാന്‍ ബ്ലാസ്റ്റേഴ്‌സിനെ സഹായിക്കുമെന്ന് ഉറപ്പാണ്.
ഇന്ത്യന്‍ താരങ്ങളായ നോറോ സിങ്ങും ഷയ്‌ബോര്‍ലാങ് ഖാര്‍പ്പനുമാണ് മുന്നേറ്റത്തിലെ ബ്ലാസ്റ്റേഴ്‌സിന്റെ ബാക്ക്അപ്പ് ഓപ്ഷനുകള്‍. മുന്നേറ്റത്തില്‍ മൂന്ന് താരങ്ങളെയാണ് വികുനയിറക്കുന്നതെങ്കില്‍ വിങ്ങുകളില്‍ ഒന്നിന്റെ ചുമതല നോറോമിനായിരിക്കും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Kerala Blasters Announces Three Captians ISL