കൊച്ചി: ലോകത്തെ വമ്പന്‍ ലീഗുകളിലൊന്നായ. ലാലിഗയും ഐ.എസ്.എല്ലിലെ കേരള ബ്ലാസ്റ്റേഴ്‌സും ഒന്നിക്കുന്നു. സ്പാനിഷ് സര്‍ക്കാരിന്റെ സഹായത്തോടെ ലാലിഗ വിവിധ രാജ്യങ്ങളുടെ ഫുട്ബോള്‍ ക്ലബ്ബുകളുമായി സഹകരിച്ച് നടത്തുന്ന “ലാലിഗ വേള്‍ഡി”ന്റെ ഭാഗമായാണ് അന്താരാഷ്ട്ര ക്ലബ്ബുകള്‍ കേരളത്തില്‍ മാറ്റുരയ്ക്കാനെത്തുന്നത്.
ALSO READ: അര്‍ജന്റീന നൈജീരീയ പോരാട്ടം; അഷില്ലസ് പൂച്ചയുടെ പ്രവചനം വന്നു: നെഞ്ചിടിപ്പോടെ ആരാധകര്‍
സ്പാനിഷ് ലീഗിലെ ജിറോണ എഫ്.സിയും ഓസ്ട്രേലിയന്‍ ലീഗായ എ-ലീഗിലെ മെല്‍ബണ്‍ സിറ്റി എഫ്.സിയും ഉള്‍പ്പെടുന്ന ടൂര്‍ണമെന്റ് സംഘടിപ്പിക്കും. കൊച്ചിയില്‍ ജൂലൈ 24-നാണ് ടൂര്‍ണമെന്റ് ആരംഭിക്കുക. വൈകീട്ട് ഏഴിനാണ് മത്സരം.
കഴിഞ്ഞ ലാലിഗ സീസണില്‍ പത്താം സ്ഥാനത്തെത്തിയ ജിറോണ എഫ്.സി റയല്‍ മാഡ്രിഡ് ഉള്‍പ്പെടെയുള്ള ടീമുകളെ തോല്‍പിച്ചിട്ടുണ്ട്. 2017-18 സീസണില്‍ എ-ലീഗില്‍ മൂന്നാമതായിരുന്നു മെല്‍ബണ്‍ എഫ്.സിയുടെ സ്ഥാനം.
ALSO READ: ഈജിപ്തിന്റെ തോല്‍വി താങ്ങാനായില്ല; കമന്റേറ്റര്‍ ഹൃദയംപൊട്ടി മരിച്ചു
ഇന്ത്യയില്‍ ആദ്യമായാണ് ഒരു അന്താരാഷ്ട്ര പ്രീ-സീസണ്‍ ടൂര്‍ണമെന്റ് അരങ്ങേറുന്നത്. ടൊയോട്ട യാരിസ് ലാലിഗ വേള്‍ഡ് എന്നാണ് ടൂര്‍ണമെന്റിന്റെ പേര്. മൂന്ന് മത്സരങ്ങളാണ് കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന ടൂര്‍ണമെന്റിനുണ്ടാവുക. ജൂലൈ 24ന് കേരള ബ്ലാസ്റ്റേഴ്സും മെല്‍ബണ്‍ സിറ്റിയും തമ്മിലാണ് ആദ്യ മത്സരം.
27ന് ജിറോണ എഫ്.സിയും മെല്‍ബണ്‍ സിറ്റി എഫ്.സിയും തമ്മില്‍ ഏറ്റുമുട്ടും. 28ന് നടക്കുന്ന അവസാന മത്സരത്തിലാണ് ഇന്ത്യന്‍-സ്പാനിഷ് പോരാട്ടം. ഈ മത്സരത്തോടെ ടൂര്‍ണ്ണമെന്റിന് അവസാനമാകും.
ALSO READ: അര്‍ജന്റീന ജയിക്കും, ഇന്നവര്‍ കളിക്കുക ഹൃദയം കൊണ്ടാണ്: ജോര്‍ജ് സാംപോളി
കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ലാലിഗ അംബാസഡറും പ്രമുഖ ഫുട്ബോളറുമായ ഫെര്‍ണാണ്ടോ മൊറിന്റസ് ടൂര്‍ണമെന്റിന്റെ ട്രോഫി അനാവരണം ചെയ്തു. കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി സി.ഇ.ഒ വരുണ്‍ ത്രിപുരനേനി, ലാലിഗയുടെ ഇന്ത്യയിലെ കണ്‍ട്രി മാനേജര്‍ ജോസ് ആന്റോണിയോ, മെല്‍ബണ്‍ എഫ്.സി സി.ഇ.ഒ സ്‌കോട്ട് മൂണ്‍, നിപ്പോണ്‍ ടൊയോട്ട ചെയര്‍മാന്‍ എം.എ.എം.ബാബു മൂപ്പന്‍, കേരള ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.എം.ഐ.മേത്തര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
275 രൂപ മുതലാണ് മത്സരങ്ങളുടെ ടിക്കറ്റ് നിരക്കുകള്‍ ആരംഭിക്കുന്നത്. നോര്‍ത്ത് വെസ്റ്റ് ഗ്യാലറികള്‍ക്കാണ് ഈ നിരക്ക്. ഈസ്റ്റ്-വെസ്റ്റ് ഗ്യാലറികള്‍ക്ക് 490 രൂപയാകും. ബ്ലോക്ക് ബി, ഡി സീറ്റുകള്‍ക്ക് 390 രൂപയാണ് നിരക്ക്. എ, ബി, സി ബ്ലോക്കുകള്‍ക്ക് 775 രൂപയും വി.ഐ.പി ബോക്സിന് 2000 രൂപയുമാകും.
WATCH THIS VIDEO:
ഡൂള്‍ന്യൂസ് വാട്‌സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്‌സാപ്പ് മെസേജ് അയക്കൂ.