ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ തങ്ങളുടെ രണ്ടാമങ്കത്തിനിറങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി ഏഴരക്കുള്ള കിക്കോഫിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
കഴിഞ്ഞ മത്സരത്തില്‍ രണ്ട് ഗോള്‍ നേടി താരമായ ഇവാന് കലിയൂഷ്നിയെ ബ്ലാസ്റ്റേഴ്സ് പരിശീലകന് പ്ലേയിങ് ഇലവണില്‍ ഉള്‍പ്പെടുത്തി. ഈസ്റ്റ് ബംഗാളിനെതിരെയുള്ള ടീമില്‍ നിന്ന് ഈ മാറ്റം മാത്രമാണുള്ളത്. കഴിഞ്ഞ തവണ ഇലവണില്‍ ഇടം നേടിയ അപോസ്തൊലിസ് 7:30ന് മത്സരം തുടങ്ങുമ്പോള്‍ ബെഞ്ചിലാകും.
ഇവാന് കലിയൂഷ്നിയെ ഇവാന് വുകോമനോവിച്ച് പകരക്കാനായി ആയിരുന്നു കഴിഞ്ഞ മത്സരത്തില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ 82ാം മിനിട്ടിലിറങ്ങി മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. അതുകൊണ്ടുതന്നെ മുഴുവന്‍ സമയം ഇവാന് കലിയൂഷ്നി ഗ്രൗണ്ടിലിറങ്ങുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് ആരാധകര്‍.
മഞ്ഞക്കുപ്പായത്തിൽ 5⃣0⃣കളികൾ! 💛
A new milestone for @JeaksonT as he boots up for us today! 🫶#KBFCATKMB #ഒന്നായിപോരാടാം #KBFC #KeralaBlasters pic.twitter.com/5EwSho8LXQ
— Kerala Blasters FC (@KeralaBlasters) October 16, 2022
4-4-2 ശൈലിയിലാണ് ടീം കളിക്കുന്നത്. ദിമിത്രി ഡയമന്റക്കോസും കലിയുഷ്നിയും മുന്നേറ്റ നിരയില്‍ കളിക്കും. ജീക്സണ് സിങ്, അഡ്രിയാന്‍ ലൂണ, സഹല്‍ അബ്ദുല്‍ സമദ്, പൂട്ടിയ എന്നിവര്‍ മധ്യനിരയില്‍ അണിനിരക്കും.
ഹര്‍മന്‍ജോത് ഖബ്ര, ഹോര്‍മിപാം, മാര്‍ക്കോ ലെസ്കോവിച്ച്, ജെസ്സെല്‍ കാര്‍നെയ്റോ എന്നിവര്‍ പ്രതിരോധം കാക്കും. പതിവുപോലെ പ്രഭ്സുഖന്‍ ഗില്ലാണ് ഗോള്‍കീപ്പര്‍
മഞ്ഞക്കുപ്പായത്തിൽ 5⃣0⃣കളികൾ! 💛
A new milestone for @JeaksonT as he boots up for us today! 🫶#KBFCATKMB #ഒന്നായിപോരാടാം #KBFC #KeralaBlasters pic.twitter.com/5EwSho8LXQ
— Kerala Blasters FC (@KeralaBlasters) October 16, 2022
CONTENT HIGHLIGHTS: Kerala Blaster’s Team Lineup against atk mohun bagan