സെമി ഫൈനല്‍ മോഹവുമായി കണ്ഠീരവയിലേക്കിറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിന് അടിപതറിയിരുന്നു. മുന്‍ ചാമ്പ്യന്‍മാരായ ബെംഗളൂരു എഫ്.സിയോട് തോല്‍വി വഴങ്ങിയാണ് കൊമ്പന്‍മാര്‍ തലകുനിച്ച് മടങ്ങിയത്.
ബ്ലാസ്റ്റേഴ്‌സ് തുടര്‍ച്ചയായ ആറാം എവേ മത്സരത്തിലും തോല്‍വി വഴങ്ങിയപ്പോള്‍ തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും വിജയിച്ച് ബെംഗളൂരു എഫ്.സി അഞ്ചാം സ്ഥാനത്തേക്ക് പറന്നിറങ്ങി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബി.എഫ്.സിയുടെ വിജയം.
മത്സരത്തിന്റെ 32ാം മിനിട്ടിലായിരുന്നു ബെംഗളൂരു മത്സരത്തിലെ ഏക ഗോള്‍ നേടിയത്. മോഹന്‍ ബഗാനില്‍ നിന്നും ടീമിലെത്തിച്ച റോയ് കൃഷ്ണയായിരുന്നു ബ്ലൂസിനായി സ്‌കോര്‍ ചെയ്തത്.
𝐖𝐇𝐎 are we? 🔵#WeAreBFC #NothingLikeIt #BFCKBFC ⚔️ pic.twitter.com/CDY3AXiIBk
— Bengaluru FC (@bengalurufc) February 11, 2023
32′ WHAT. A. GOAL! 🔥
Krishna picks a pocket of space in the box, leaves Ruivah biting the dirt, and needles it at the near post past Gill. 1-0. #BFCKBFC #WeAreBFC pic.twitter.com/AmnCEFHlTw
— Bengaluru FC (@bengalurufc) February 11, 2023
മത്സരത്തില്‍ തോറ്റെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചതെന്ന് പറയുകയാണ് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമനോവിച്ച്. ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെന്നും മത്സരത്തിന്റെ ഭൂരിഭാഗവും നിയന്ത്രിച്ചത് തങ്ങളാണെന്നും വുകോമനോവിച്ച് പറഞ്ഞു.