തിരുവനന്തപുരം: കേരളത്തില്‍ പത്തിലേറെ സീറ്റില്‍ വിജയിക്കാനാകുമെന്ന് അവകാശപ്പെട്ട് ബി.ജെ.പി കോര്‍ കമ്മിറ്റി. പതിനെട്ട് മുതല്‍ ഇരുപത് ശതമാനം വരെ വോട്ട് വിഹിതം നേടുമെന്നും കൊച്ചിയില്‍ ചേര്‍ന്ന കോര്‍ കമ്മറ്റി വിലയിരുത്തി.
12 മണ്ഡലങ്ങളിലെങ്കിലും രണ്ടാം സ്ഥാനത്ത് എത്തുമെന്നാണ് പാര്‍ട്ടിയുടെ കണക്കു കൂട്ടല്‍. പാര്‍ട്ടി വോട്ടുകള്‍ യു.ഡി.എഫിനോ എല്‍.ഡി.എഫിനോ പോയിട്ടില്ലെന്നാണ് ബി.ജെ.പി പറയുന്നത്.