തിരുവനന്തപുരം: സംസ്ഥാനത്തെ ബിവ്‌റേജ്‌സ് ഔട്ട്‌ലെറ്റുകള്‍ അടച്ചിടാന്‍ നിര്‍ദേശം. ബിവ്‌റേജ് കോര്‍പ്പറേഷന്‍ എം.ഡി ഇത് സംബന്ധിച്ച നിര്‍ദേശം ഔട്ട്‌ലെറ്റ് മാനേജര്‍മാര്‍ക്ക് നല്‍കി.
എത്ര ദിവസം വരെ അടച്ചിടുമെന്ന കാര്യത്തില്‍ ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും.
ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഔട്ട്‌ലെറ്റ് അടച്ചിടാനാണ് നിലവിലെ നിര്‍ദേശമെന്ന് 24 ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ബിവ്‌റേജ്‌സ് ഔട്ട്‌ലെറ്റുകളും അടച്ചിടാന്‍ നിര്‍ബന്ധിതമായത്. നേരത്തെ ബാറുകള്‍ അടച്ചിരുന്നെങ്കിലും ബിവ്‌റേജ്‌സ് ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുക മാത്രമായിരുന്നു ചെയ്തിരുന്നത്.
WATCH THIS VIDEO: