| Sunday, 31st December 2023, 8:33 am

ഫലസ്തീനെ പിന്തുണച്ച് കൊണ്ടുള്ള ഇന്ത്യയുടെ ശബ്ദമായി മാറിയത് കേരളം: ഫലസ്തീന്‍ അംബാസഡര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഫലസ്തീന്‍ ജനതയെ പിന്തുണച്ചു കൊണ്ട് ഇന്ത്യയുടെ ശബ്ദമായി മാറിയത് കേരളമാണെന്ന് ഇന്ത്യയിലെ ഫലസ്തീന്‍ അംബാസഡര്‍ അദ്‌നാന്‍ അബൂ ഹൈജ. കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ ഐ.എസ്.എം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനിച്ച മണ്ണില്‍ ജീവിക്കാനുള്ള ചെറുത്ത് നില്‍പാണ് കഴിഞ്ഞ മുക്കാല്‍ നൂറ്റായി ഫലസ്തീനിലെ ജനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രഈലിന്റെ അധിനിവേശത്തിനെതിരായ ചെറുത്ത് നില്‍പാണ് കഴിഞ്ഞ മുക്കാല്‍ നൂറ്റാണ്ടായി ഫലസ്തീനിലെ ജനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഇന്ത്യയിലെ ഫലസ്തീന്‍ അംബാസഡര്‍ കൊച്ചിയില്‍ പറഞ്ഞു.

അവിടെ നടക്കുന്ന സംഭവങ്ങളുടെ യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തറിയുന്നില്ലെന്നും വീട് വിട്ട് പുറത്തിറങ്ങാന്‍ പറ്റാത്ത തരത്തിലുള്ള ഉപരോധമാണ് വര്‍ഷങ്ങളായി ഗസയിലും വെസ്റ്റ് ബാങ്കിലും നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫലസ്തീനിലെ ഇസ്രഈല്‍ അധിനിവേശത്തിന് കീഴില്‍ അവിടുത്തെ മുസ്‌ലിം ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ നരകയാതന അനുഭവിക്കുകയാണെന്നും അദ്‌നാന്‍ അബൂ ഹൈജ പറഞ്ഞു. 1000 ഇസ്രഈലികളെ ബന്ദികളാക്കിയെന്ന് പറയുന്ന മാധ്യമങ്ങള്‍ അയ്യായിരത്തോളം ഫലസ്തീനികളെ ബന്ദികളാക്കിയതിനെ കുറിച്ചോ ആയിരങ്ങളെ കൊന്നൊടുക്കുന്ന ഇസ്രഈലി ഭികരതെയെ കുറിച്ചോ മിണ്ടുന്നില്ല. ഫലസ്തീന്റെ പ്രശ്‌നങ്ങളെ മനസിലാക്കാന്‍ അന്താരാഷ്ട്ര സമൂഹം മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.

CONTENT HIGHLIGHTS: Kerala becomes India’s voice in support of Palestine: Palestine ambassador

We use cookies to give you the best possible experience. Learn more