| Thursday, 24th November 2022, 11:48 am

കേരളത്തിന് വീണ്ടും അഭിമാന നിമിഷം; മലയാളി വെടിക്കെട്ട് ബാറ്റർ ഇന്ത്യൻ ടീമിൽ ഇടം പിടിച്ചു

സ്പോര്‍ട്സ് ഡെസ്‌ക്

വിജയ് ഹസാരെ ട്രോഫിയിൽ കേരള ഇന്നിങ്സിന്റെ നെടുംതൂണായിരുന്നു രോഹൻ കുന്നുമ്മേൽ.
ഇടം കയ്യൻ ബാറ്റർ ആയ രോഹിത് ഇതുവരെ രണ്ട് സെഞ്ച്വറികൾ ആണ് ടൂർണമെന്റിൽ നേടിയത്.

പാലക്കാട് സ്വദേശിയാണ് കേരളത്തിന്റെ അഭിമാന താരമായ രോഹൻ.

2016 -2017 കൂച് ബിഹാർ ടൂർണമെന്റിലെ ദൽഹി അണ്ടർ 19 ടീമിനെതിരെ പുറത്താകാതെ മികച്ച പ്രകടനം ആയിരുന്നു താരം കാഴ്ചവെച്ചത് . രോഹന്റെ  259 റൺസ് ടൂർണമെന്റിലെ തന്നേ തകർക്കപെടാത്ത റെക്കോർഡ് ആണ്.

കൂടാതെ സൗത്ത് സോണിന് വേണ്ടി രോഹൻ നേടിയ സെഞ്ച്വറി ആണ് ദുലീപ് ട്രോഫിയിൽ ഈ വർഷം ഒരു കേരള ക്രിക്കറ്റ് താരം നേടുന്ന ഏക സെഞ്ച്വറി.
രണ്ട് ചതുർദിന മത്സരങ്ങളാണ് ബംഗ്ലാദേശ് എ ടീമിനെതിരെ ഇന്ത്യൻ പര്യടനത്തിൽ ഉൾപ്പെടുന്നത്.

നവംബർ 29ന് കോക്സ് ബസാറിൽ ആണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്.രണ്ടാം മത്സരം ഡിസംബർ 6ന് സൈലത്തു വെച്ച് നടക്കും.

അഭിമന്യു ഈശ്വർ ആണ് പരമ്പരയിൽ ഇന്ത്യൻ എ ടീമിനെ നയിക്കുന്നത്.

പരമ്പരക്കായി തെരെഞ്ഞെടുക്കപ്പെട്ട ടീം:
നവംബർ 29ലെ ആദ്യ മത്സരത്തിന് ഉള്ള ടീം: അഭിമന്യു ഈശ്വരൻ (ക്യാപ്റ്റൻ), രോഹൻ കുന്നുമ്മേൽ, യശ്വസി ജയ്‌സ്വാൾ, യാഷ് ദുൽ, സർഫ്രാസ്ഖാൻ, തിലക് വർമ്മ, ഉപേന്ദ്ര യാദവ് (വിക്കറ്റ് കീപ്പർ ), സൗരവ് കുമാർ, രാഹുൽ ചഹാർ, ജയന്ത് യാദവ് , മുകേഷ് കുമാർ, നവദീപ് സെയ്നി, ആതിത് സേഥ്.

ഡിസംബർ 6ലെ രണ്ടാം മത്സരത്തിന് ഉള്ള ടീം : അഭിമന്യു ഈശ്വരൻ (ക്യാപ്റ്റൻ), രോഹൻ കുന്നുമ്മേൽ, യശ്വസി ജയ്‌സ്വാൾ, യാഷ് ദുൽ, സർഫ്രാസ്ഖാൻ, തിലക് വർമ്മ, ഉപേന്ദ്ര യാദവ് (വിക്കറ്റ് കീപ്പർ ), സൗരവ് കുമാർ, രാഹുൽ ചഹാർ , ജയന്ത് യാദവ്, മുകേഷ് കുമാർ,
നവദീപ് സെയ്നി, ആതിത് സേഥ്, ചേതേശ്വർ പൂജാര, ഉമേഷ് യാദവ്, കെ.സ്.ഭരത് (വിക്കറ്റ് കീപ്പർ).

Content Highlights:  Kerala Batter Rohan Kunnummal Selected For Indian A Team

We use cookies to give you the best possible experience. Learn more