അഭിഭാഷകന്‍ ബി.എ ആളൂരിനെതിരെ രംഗത്തെത്തി കേരള ബാര്‍ കൗണ്‍സില്‍. ആളൂരിന്റെ പ്രവൃത്തികള്‍ ബാര്‍ കൗണ്‍സില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കൗണ്‍സില്‍ ആരോപിച്ചു.
ജയിലില്‍ പോയി കേസ് പിടിക്കുന്നുവെന്നടക്കം നിരവധി പരാതികള്‍ കൗണ്‍സിലിന് ലഭിച്ചിട്ടുണ്ടെന്ന് ഭാരവാഹികള്‍ പപറഞ്ഞു. സന്നദ് റദ്ദാക്കണമെന്ന ആവശ്യപ്പെടും. കൂടത്തായി കേസില്‍ അടക്കം ആളൂര്‍ കൗണ്‍സില്‍ ചട്ടങ്ങള്‍ ലഭിച്ചെന്നും അവര്‍ പറഞ്ഞു.
2004മുതല്‍ മുംബൈ ബാര്‍ കൗണ്‍സില്‍ അംഗമാണ് ആളൂര്‍. അതിനാല്‍ ആളൂരിനെതിരെ നടപടി ആവശ്യപ്പെട്ട് മുംബൈ ബാര്‍ കൗണ്‍സിലിനെ സമീപിക്കുമെന്നും കേരള ബാര്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.
തന്റെ അഭിഭാഷകനായി ഗോവിന്ദച്ചാമിക്കായി വാദിച്ച ബി.എ ആളൂര്‍ വേണ്ടെന്ന് കൂടത്തായി കൊലപാതക കേസുകളിലെ പ്രതി ജോളി പറഞ്ഞിരുന്നു.
താമരശ്ശേരി ഒന്നാം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കാനെത്തിയപ്പോഴായിരുന്നു ജോളിയുടെ പ്രതികരണം.
സൗജന്യ നിയമസഹായമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വക്കാലത്തില്‍ ജോളി ഒപ്പിട്ടതെന്ന് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനും പറഞ്ഞിരുന്നു. ആളൂര്‍ കുപ്രസിദ്ധ കേസുകള്‍ മാത്രമാണ് എടുക്കുക എന്ന് ജോളി പിന്നീടാണ് മനസിലാക്കിയത്. ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടിയാണ് ആളൂരിന്റെ നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജോളിയെ തെറ്റിദ്ധരിപ്പിച്ചാണ് ആളൂര്‍ വക്കാലത്ത് ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു.