കേരള ബാങ്കിന്റെ രൂപവത്ക്കരണത്തിനുള്ള റിസര്‍വ്വ് ബാങ്കിന്റെ അനുമതി ലഭിച്ചിരിക്കുന്നു. കേരളത്തിലെ 14 ജില്ലാസഹകരണ ബാങ്കുകളെ ലയിപ്പിച്ചുകൊണ്ടാണ് കേരളബാങ്ക് യാഥാര്‍ത്ഥ്യമാകുന്നത്. സഹകരണ മേഖലയ്ക്ക് കേരളത്തില്‍ അതിശക്തമായ വേരോട്ടമാണുള്ളത്. ഈ മേഖല തന്നെയാണ് കേരളബാങ്ക് പ്രധാനമായും ലക്ഷ്യമിടുന്നതും.
സാധാരണക്കാര്‍ക്ക് പ്രയോജനം ലഭിക്കുന്ന ഒന്നാകുംകേരള ബാങ്ക്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പൊതു മേഖലാ ബാങ്കുകള്‍ നല്‍കുന്ന എല്ലാ സേവനങ്ങളും ഉറപ്പുവരുത്താന്‍ കഴിഞ്ഞാല്‍ മാത്രമേ കേരള ബാങ്കിന് വിജയകരമായി മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളൂ. കേരളത്തിലെ സാമ്പത്തിക സേവന രംഗത്ത് 20 ശതമാനവും പ്രാഥമിക സഹകരണ ബാങ്കുകളെ ആശ്രയിച്ചാണ്. ജില്ലാ ബാങ്കുകളിലെ 52 കോടിയിലധികം വരുന്ന നിക്ഷേപങ്ങളില്‍ 26 കോടിയിലധികവും പ്രാഥമിക സംഘങ്ങളില്‍ നിന്നാണ്.
എന്നാല്‍ , ഈ തുക വേണ്ട വിധത്തില്‍ വിനിയോഗിക്കാന്‍ മേല്‍ത്തട്ടിലുള്ള ബാങ്കുകള്‍ക്ക് കഴിയുന്നില്ല എന്നത് ഒരു പ്രശ്നമാണ്. എസ്.ബി.ടി ,എസ്.ഐ.ബി, സി .എസ് .ബി, ഫെഡറല്‍ ബാങ്ക്, ഗ്രാമീണ്‍ ബാങ്ക് തുടങ്ങി പ്രാദേശിക ബാങ്കുകളെല്ലാം എ.ടി.എം. അടക്കമുള്ള ബാങ്കുകളെല്ലാം നൂതന സാങ്കേതിക വിദ്യകള്‍ വിജയകരമായി പ്രാവര്‍ത്തികമാക്കുന്നുണ്ട്. പക്ഷേ, സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ ആധിനുക സാങ്കേതികതയിലേക്ക് ഇനിയും വളരേണ്ടതുണ്ട്.
കേരളത്തിലെ സഹകരണ ബാങ്കുകളിലെ ഇടപാടു നടത്തുന്നവരുടെ പ്രായം പരിശോധിച്ചാല്‍ 35 വയസിന് താഴെയുള്ള ഇടപാടുകാര്‍ 23.5 ശതമാനം മാത്രമാണ്. 46 ശതമാനം പേരും 50 വയസിന് മുകളിലുള്ളവരാണ്. ഇതിനര്‍ത്ഥം സഹകരണ ബാങ്കുകള്‍ക്ക് യുവതലമുറയെ തങ്ങളിലേക്ക് അടുപ്പിക്കാന്‍ പറ്റുന്നില്ല എന്നാണ്.അതിനുള്ള പ്രധാന കാരണം സേവനങ്ങളിലെ അപര്യാപ്തത തന്നെയാണ്. സംസ്ഥാന സഹകരണ ബാങ്ക് നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്നത് ഒരു വസ്തുതയാണ്.
സഹകരണബാങ്കുകളിലെ ഇടപാടുകളും നിക്ഷേപവും സുരക്ഷിതമാണെന്ന് ബോധ്യമാകുന്ന രീതിയില്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ കൂടുതല്‍ ഇടപാടുകാരെ തങ്ങളിലേക്ക് അടുപ്പിക്കാന്‍ ബാങ്കിന് സാധിക്കയുള്ളു.
കേരള ബാങ്കിന് മുന്നില്‍ ഒരുപാട് സാധ്യതകള്‍ തുറന്നുകിടപ്പുണ്ട്. കേരളത്തിന്റെ പ്രധാന പൊതുമേഖലാ ബാങ്കായിരുന്ന എസ.്ബി.ടി -എസ.്ബി.ഐ. ലയനം കേരളബാങ്കിന് നല്ലൊരു അവസരമാണ് നല്‍കുന്നത്. ഈ അവസരം ഉപയോഗിച്ച് മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുകയാണെങ്കില്‍ കേരളബാങ്കിന് ഇടപാടുകാര്‍ക്കിടയില്‍മികച്ച സ്വീകാര്യത കിട്ടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഉപഭോക്തൃ സൗഹാര്‍ദമായിരിക്കും കേരള ബാങ്കിന്റെ സേവനങ്ങള്‍. ബാങ്ക് നല്‍കുന്ന സേവനങ്ങള്‍ക്ക് പ്രത്യേകമായി പണം ഈടാക്കില്ല. മുഖ്യധാരാ ബാങ്കുകളെപ്പോലെത്തന്നെ സ്ഥാപനങ്ങളടെയും മറ്റു ബിസിനസ് സംരംഭങ്ങളുടെയും ഇടപാടുകള്‍ കൈകാര്യം ചെയ്യും.
ബാങ്കിങ്ങിതര സംഘങ്ങള്‍ക്ക് അതായത് പാല്‍, കയര്‍, റബ്ബര്‍, തൊഴില്‍ , ഉപഭോക്തൃ മേഖലയിലെ സംഘങ്ങളുടെയെല്ലാം ബാങ്കായി കേരള ബാങ്ക് മാറും. സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ക്കും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്കും ധനസഹായം നല്‍കും. മുന്‍പ് ഗോശ്രീ പാലത്തിനും കൊച്ചി മെട്രോക്കും എറണാകുളം ജില്ലാ സഹകരണബാങ്ക് വായ്പകള്‍ അനുവദിച്ചത് പോലെ സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ക്ക് ഫണ്ട് ലഭ്യമാക്കാന്‍ കഴിയുന്ന ഒരു സംവിധാനം ഉണ്ടാകും. അതിലൂടെ സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച നിര്‍ണയിക്കുന്ന അത്യാധുനിക ബാങ്കായി മാറാന്‍ കേരള ബാങ്കിനു സാധിക്കുകയും ചെയ്യും.
ഏത് വിദേശ രാജ്യത്ത് നിന്നും കേരള ബാങ്ക് വഴി പണം ഇങ്ങോട്ടും തിരിച്ചങ്ങോട്ടും അയക്കാന്‍ സാധിക്കും ഇത് പ്രവാസി നിക്ഷേപം വര്‍ദ്ധിക്കാന്‍ കാരണമാകും.പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് സേവനം നല്‍കുക എന്നത് കേരളബാങ്കിന്റെ പ്രധാന ലക്ഷ്യമായിരിക്കും. സംഘങ്ങളില്‍ അംഗത്വം ഇല്ലാത്തവര്‍ക്കും സേവനം ഉറപ്പാക്കും. ഇപ്പോള്‍ മൂന്ന് തട്ടിലുള്ള സഹകരണമേഖല രണ്ട് തട്ടായി മാറുമ്പോള്‍ കാര്‍ഷിക വായ്പകള്‍ ഇപ്പോഴുള്ളതിനെക്കാള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാന്‍ പറ്റും. കേരള സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഒരു ഔദ്യോഗിക ബാങ്ക് ഉണ്ടാകും എന്നതിനാല്‍ സര്‍ക്കാര്‍ പണമിടപാടുകള്‍ മുഴുവന്‍ സുഗമമായി കൈകാര്യം ചെയ്യാന്‍ സാധിക്കും .
സംസ്ഥാന സഹകരണ ബാങ്ക് ആധുനികസംവിധാനത്തിലേക്ക് എത്തി നില്‍ക്കുകയാണ്. പണം കൈമാറ്റത്തിനായി പ്രത്യേക മൊബൈല്‍ ആപ്പ് തയാറാക്കിയിട്ടുണ്ട്. മൊബൈല്‍ ബാങ്കിങ്, മൊബൈലിലൂടെ 24 മണിക്കൂറും പണം കൈമാറ്റം ചെയ്യാന്‍ കഴിയുന്ന ഐ.എം.പി.എസ്.( ഇമ്മീഡിയറ്റ് മൊബൈ പേയ്മെന്റ് സിസ്റ്റം) , ഇലക്ട്രോണിക് ഫണ്ട് കൈമാറ്റ രീതികളായ ആര്‍.ടി.ജി.എസ്., എന്‍.ഇ.എഫ്.ടി. സേവനങ്ങള്‍, റിസര്‍വ് ബാങ്കിന്റെ ബാങ്കിങ് ഇടപാടുകളുടെ ഏറ്റവും നൂതന സാങ്കേതിക വിദ്യയായ ഇ-ക്യുബേര്‍, സ്വന്തമായ ഐ.എഫ്.എസ്.സി. കോഡ് എന്നിവയെല്ലാം സംസ്ഥാന സഹകരണ ബാങ്കിന് ലഭ്യമായി.
ഇ-കൊമേഴ്സ് രംഗത്തേക്ക് ഇനി ബാങ്കിന്റെ സേവനങ്ങള്‍ വിപുലപ്പെടുത്താനാകും. 24 മണിക്കൂറും ഇനി ഇടപാടുകാര്‍ക്ക് ബാങ്കി വരാതെ തന്നെ മൊബൈല്‍ ആപ്പ് വഴി പണം കൈമാറ്റം നടത്താനാകും. ബാങ്കിന്റെ നിലവിലെ റുപേ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈന്‍ പര്‍ച്ചേഴ്സ്, ടിക്കറ്റ് ബുക്കിങ്ങുകള്‍ എന്നിവ ചെയ്യാനാകും. ഡിജിറ്റല്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി എല്ലാ ആധുനിക സൗകര്യങ്ങളും ലഭ്യമാക്കുക എന്ന കേരളബാങ്കിന്റെ ലക്ഷ്യത്തെ ഇത് കൂടുതല്‍ എളുപ്പമാക്കും. ഇടപാടുകാര്‍ക്കും ഇത് ഏറെ ഗുണം ചെയ്യും.
WATCH THIS VIDEO: