| Friday, 2nd August 2019, 10:59 pm

സംസ്ഥാനത്ത് മാക്ഡവല്‍സിന്റെ കുപ്പിവെള്ളം ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മാക്ഡവല്‍സിന്റെ കുപ്പിവെള്ളം ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധിച്ചു. അനുവദിച്ചതിലും കൂടുതല്‍ സില്‍വറിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് മാക്ഡവല്‍സ് കുപ്പിവെള്ളം ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധിച്ചത്.

ഇത് സംബന്ധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജായ ഫുഡ് സേഫ്റ്റി കേരളയില്‍ അറിയിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

കമ്പനികള്‍ വെള്ളം ശേഖരിക്കുന്നത് വൃത്തിയില്ലാത്ത ഇടങ്ങളില്‍ നിന്നാണെന്നും അശാസ്ത്രീയമായി വെള്ളം പാക്ക് ചെയ്ത് നല്‍കുകയാണെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പന്റെ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഗുണമേന്മയില്ലാത്ത കുപ്പിവെള്ളം വില്‍ക്കുന്നവരേയും പിടികൂടിയിട്ടുണ്ട്.

കുപ്പിവെള്ളം സൂക്ഷിക്കാനോ വില്‍പ്പന നടത്താനോ വിതരണം ചെയ്യാനോ പാടുള്ളതല്ലെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഉത്പ്പാദകരോട് വിപണിയിലുള്ള മുഴുവന്‍ കുപ്പിവെള്ളവും തിരിച്ചെടുക്കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്.

We use cookies to give you the best possible experience. Learn more