| Saturday, 20th January 2024, 3:21 pm

ഇത് രാമരാജ്യമല്ല, മതേതര ഇന്ത്യ; രാമക്ഷേത്ര ഉദ്ഘാടന ദിവസം വിളക്കണച്ച് പ്രതിഷേധിക്കുമെന്ന് യുക്തിവാദി സംഘം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇടുക്കി: അയോധ്യയിൽ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ നടക്കുന്ന ജനുവരി 22ന് വീടുകളിൽ വിളക്കുകെടുത്തി പ്രതിഷേധം നടത്തുവാൻ ആഹ്വാനം ചെയ്ത് കേരള യുക്തിവാദി സംഘത്തിന്റെ ഇടുക്കി ജില്ലാ കമ്മിറ്റി.

സന്ധ്യക്ക് ഏഴ് മണി മുതൽ 7.10 വരെ വിളക്കുകൾ അണക്കാനാണ് ആഹ്വാനം. പ്രതിഷ്ഠാ ദിനത്തിൽ വീടുകളിൽ ദീപം തെളിയിക്കാൻ പ്രധാനമന്ത്രി നേരത്തെ ആഹ്വാനം ചെയ്തിരുന്നു.

ഈ പശ്ചാത്തലത്തിൽ ദീപം തെളിക്കുന്നവരോടൊപ്പം ചേരാതെ അണക്കുന്നവരോടൊപ്പം നിൽക്കുന്നു എന്ന് അറിയിച്ച് നിരവധി പേർ സമൂഹ മാധ്യമങ്ങളിൽ യുക്തിവാദി സംഘത്തിന്റെ പോസ്റ്റർ ഷെയർ ചെയ്തു.

പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി രാജ്യത്തുടനീളമുള്ള 1,200 ദർഗകളിലും പള്ളികളിലും മൺവിളക്കുകൾ കത്തിക്കുമെന്ന് ബി.ജെ.പി ന്യൂനപക്ഷ വിഭാഗമായ മൈനോറിറ്റി മോർച്ച പ്രഖ്യാപിച്ചിരുന്നു.

രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിവസം എല്ലാവരും രാമനാമം ജപിക്കണമെന്നും വിളക്ക് തെളിയിക്കണമെന്നുമുള്ള ഗായിക കെ.എസ്. ചിത്രയുടെ പ്രസ്താവന വിമർശനങ്ങൾ നേരിട്ടിരുന്നു.

ശ്രീരാമ ജയരാമ എന്ന രാമമന്ത്രം ലഭിച്ചുകൊണ്ടിരിക്കണമെന്നും വൈകുന്നേരം അഞ്ചുതിരിയുള്ള വിളക്ക് വീടിന്റെ നാനാഭാഗത്തും തെളിയിക്കണമെന്നുമായിരുന്നു ചിത്ര പങ്കുവെച്ച വീഡിയോയിൽ പറഞ്ഞത്.

Content Highlight: Kerala Atheist group calls for turning off lights on Ram Templke Consecration day

Latest Stories

We use cookies to give you the best possible experience. Learn more