നിയമസഭാ സമ്മേളനം ഇന്ന് അവസാനിക്കും; പ്രതിഷേധിച്ച എം.എല്‍.എ മാര്‍ക്കെതിരെയുള്ള നടപടി ഇന്നറിയാം
Kerala
നിയമസഭാ സമ്മേളനം ഇന്ന് അവസാനിക്കും; പ്രതിഷേധിച്ച എം.എല്‍.എ മാര്‍ക്കെതിരെയുള്ള നടപടി ഇന്നറിയാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st November 2019, 9:04 am

തിരുവനന്തപുരം: നിയമസഭാസമ്മേളനം ഇന്ന് സമാപിക്കാനിരിക്കെ സഭയില്‍ പ്രതിഷേധിച്ച നാലു എം.എല്‍.എ മാര്‍ക്കെതിരെ നടപടിയുണ്ടാവുമോ എന്ന് ഇന്നറിയാം.

ഷാഫി പറമ്പിലിന് പൊലീസ് മര്‍ദ്ദനം മൂലം പരിക്കേറ്റ സംഭവത്തില്‍ ഇന്നലെ നാല് എം.എല്‍. എ മാര്‍ സ്പീക്കറുടെ  ഡയസില്‍ കയറി മുദ്രാവാക്യം വിളിച്ചിരുന്നു. എം.എല്‍.എമാരായ റോജി എം.ജോണ്‍, എല്‍ദോസ് കുന്നപ്പള്ളി, ഐ.സി ബാലകൃഷ്ണന്‍, അന്‍വര്‍ സാദത്ത് എന്നിവരാണ് പ്രതിഷേധിച്ചത്. ഇത് സഭാ മര്യാദയുടെ ലംഘനമാണെന്ന് സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു.

ഷാഫി പറമ്പിലിനെ മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചു നില്‍ക്കുകയാണ്. ഇന്നും പ്രതിഷേധം തുടരാന്‍ സാധ്യതയുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കെ.എസ്.യുവിന്റെ നിയമസഭാ മാര്‍ച്ചില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് തുടങ്ങിയവര്‍ക്ക് പോലീസ് മര്‍ദനമേറ്റിരുന്നു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.