| Sunday, 4th April 2021, 5:10 pm

ശക്തരായ എതിരാളികള്‍ക്കെതിരെ മത്സരിക്കാനാണ് ഇരിങ്ങാലക്കുട തെരഞ്ഞെടുത്തത്: ജേക്കബ് തോമസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: ശക്തരായ എതിരാളികള്‍ക്കെതിരെ മത്സരിക്കാന്‍ വേണ്ടിയാണ് ഇരിങ്ങാലക്കുട തെരഞ്ഞെടുത്തതെന്ന് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ജേക്കബ് തോമസ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചാലക്കുടി, തൃശ്ശൂര്‍ തുടങ്ങിയ മണ്ഡലങ്ങളിലേക്കും തന്നെ പരിഗണിച്ചിരുന്നെന്നും എന്നാല്‍ ഇരിങ്ങാലക്കുട തെരഞ്ഞെടുക്കുകയായിരുന്നെന്നും ജേക്കബ് തോമസ് പറയുന്നു.

‘തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എനിക്ക് ശക്തരായ എതിരാളികള്‍ വേണം. വെല്ലുവിളികള്‍ ഉണ്ടായാല്‍ മികച്ചത് നല്‍കാനാവുമെന്ന് പ്രതീക്ഷിക്കുന്നു’, അദ്ദേഹം പറഞ്ഞു.

മുന്‍ നഗരസഭാ കൗണ്‍സിലറും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ ഭാര്യയുമായ ആര്‍. ബിന്ദുവാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. തോമസ് ഉണ്ണിയാടനാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala assembly elections 2021 Jacob Thomas Irinjalakkuda

We use cookies to give you the best possible experience. Learn more