Kerala News
കൊല്ലത്ത് മുകേഷിന് രണ്ടാമൂഴം നല്‍കി ഇടതുമുന്നണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Mar 02, 07:15 am
Tuesday, 2nd March 2021, 12:45 pm

 

കൊല്ലം: കൊല്ലത്ത് സി.പി.ഐ.എമ്മിന്റെ പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടു. കൊല്ലം നിയോജക മണ്ഡലത്തില്‍ മുകേഷ് രണ്ടാമതും ജനവധി തേടും. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് നടന്‍ മുകേഷിനെ വീണ്ടും മത്സരിപ്പിക്കാന്‍ ധാരണയായത്.

ഇരവിപൂരത്ത് വീണ്ടും എം.നൗഷാദ് തുടരും. കുന്നത്തൂര്‍ നിയോജക മണ്ഡലത്തില്‍ കോവൂര്‍ കുഞ്ഞുമോന്‍ തന്നെ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയസാധ്യത പരിഗണിച്ചാണ് കോവൂര്‍ കുഞ്ഞുമോനെ വീണ്ടും മത്സരിപ്പിക്കുന്നത്.

കൊട്ടാരക്കരയില്‍ ഐഷാ പോറ്റി എം.എല്‍.എയ്ക്കൊപ്പം കെ.എന്‍ ബാലഗോപാലന്റെ പേരും പട്ടികയിലുണ്ട്.

ചവറയില്‍ ഡോ. സുജിത് വിജയനെയും പരിഗണിക്കന്നുണ്ട്. സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റിലാണ് പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച് തീരുമാനമായത്.

മൂന്ന് ടേം എന്ന നിബന്ധനയില്‍ ഇളവുണ്ടായാലാണ് അയിഷ പോറ്റിക്കും മേഴ്‌സികുട്ടിയമ്മയ്ക്കും ഇത്തവണ സ്ഥാനാര്‍ത്ഥിത്വം ലഭിക്കുക. ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം സെക്രട്ടറിയേറ്റാണ് എടുക്കുക.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala Assembly Election; Mukesh Get Second chance