Kerala News
ടി.പി ചന്ദ്രശേഖരനെ ഉള്‍പ്പെടുത്തി വടകരയില്‍ കെ.കെ രമയുടെ പ്രചാരണ ഗാനം; വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Mar 31, 02:14 am
Wednesday, 31st March 2021, 7:44 am

 

വടകര: വടകരയിലെ ആര്‍.എം.പി സ്ഥാനാര്‍ത്ഥി കെ.കെ രമയുടെ പ്രചരണം ഗാനം പുറത്തിറക്കി. യു.ഡി.എഫ് പിന്തുണയോടുകൂടിയാണ് രമ വടകരയില്‍ മത്സരിക്കുന്നത്. ടി.പി ചന്ദ്രശേഖരന്റെ ദൃശ്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പ്രചരണ ഗാനം തയ്യാറാക്കിയിരിക്കുന്നത്.

ഇതിനോടകം നിരവധി പേരാണ് പ്രചരണം ഗാനം ഷെയര്‍ ചെയ്തിരിക്കുന്നത്. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളാണ് പ്രചാരണഗാനം പ്രകാശനം ചെയ്തത്. ഫുട്‌ബോളാണ് രമയുടെ തെരഞ്ഞെടുപ്പ് ചിഹ്നം. ചേര്‍ന്നു നിന്നു നാം കരുത്തു നേടണം എന്ന വരിയോടെയാണ് ഗാനം തുടങ്ങുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala Assembly Election K.K Rema Theme song out