വട്ടിയൂര്‍ക്കാവില്‍ പോസ്റ്ററുകള്‍ തൂക്കി വിറ്റ സംഭവം അന്വേഷിക്കാനൊരുങ്ങി കെ.പി.സി.സി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് മുല്ലപ്പള്ളി
Kerala News
വട്ടിയൂര്‍ക്കാവില്‍ പോസ്റ്ററുകള്‍ തൂക്കി വിറ്റ സംഭവം അന്വേഷിക്കാനൊരുങ്ങി കെ.പി.സി.സി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് മുല്ലപ്പള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 11th April 2021, 11:47 am

 

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി വീണ എസ് നായരുടെ പ്രചാരണത്തിനായി അച്ചടിച്ച 4000ത്തോളം പോസ്റ്ററുകള്‍ തൂക്കി വിറ്റ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് കെ.പി.സി.സി. സംഭവത്തില്‍ അട്ടിമറി നടന്നോയെന്ന് സംശയിക്കുന്നുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.സംഭവം ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മണ്ഡലത്തിലെ പ്രചാരണത്തില്‍ മുതിര്‍ന്ന നേതാക്കളുടെ അസാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ ജോണ്‍സണ്‍ എബ്രഹാമിന്റെ നേതൃത്യത്തിലുള്ള സമിതിയെ നിയോഗിക്കുമെന്നും നടന്നത് പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനമാണോയെന്ന് അന്വേഷക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Kerala assembly election 2021: veena s nair’s poster  Controversy