ഇരിക്കൂര്‍ മണ്ഡലത്തില്‍ കെ.സി ജോസഫിന് ജയം. 72548 വോട്ടുകളാണ് കെ.സി നേടിയത്. 9647 വോട്ടുകളുടെ ഭൂരിപക്ഷമാണ് കെ.സി ജോസഫിന് ലഭിച്ചത്. ഇടതുമുന്നണിയുടെ കെ.ടി ജോസിന് 62901 വോട്ടുകള്‍ നേടാനേ കഴിഞ്ഞുള്ളൂ. എന്‍.ഡി.എയുടെ എ.പി ഗംഗാധരന് 8294 വോട്ടുകളാണ് കിട്ടിയത്.
തുടര്‍ച്ചയായി എട്ടാം തവണയാണ് കെ.സി ജോസഫ് ഇവിടെ ജനവിധി തേടുന്നത്. 35 വര്‍ഷമായി ഇരിക്കൂറിനെ പ്രതിനിധീകരിച്ച കെ.സിയെ ഇനിയും മത്സരിപ്പിക്കേണ്ടതില്ലെന്നായിരുന്നു മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടത്. പ്രതിഷേധം ശക്തമായപ്പോള്‍ കോണ്‍ഗ്രസ് ഇരിക്കൂര്‍ മണ്ഡലം പ്രസിഡന്റ് കെ ആര്‍ അബ്ദുള്‍ഖാദര്‍ സ്ഥാനം രാജിവെക്കുകയും കര്‍ഷകകോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റും ജനശ്രീ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്ററുമായ കരുവഞ്ചാല്‍ സ്വദേശി അഡ്വ. ബിനോയ് തോമസിനെ വിമത സ്ഥാനാര്‍ത്ഥിയായി നിര്‍ത്തുകയും ചെയ്തിരുന്നു. 2734 വോട്ടുകളാണ് ബിനോയ്ക്ക് ലഭി്ചചത്.
കണ്ണൂര്‍ ജില്ലയിലെ കോണ്‍ഗ്രസിന്റെ ഒരു സുരക്ഷിത സീറ്റാണ് ഇരിക്കൂര്‍. ഇടതുപക്ഷത്ത് നിന്ന് സി.പി.ഐ ആണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ആദ്യ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാിരുന്നു കെ.ടി. ജോസ്. ഇത്തവണ ഇരിക്കൂറിനു പകരം കണ്ണൂരോ പേരാവൂരോ നല്‍കണമെന്നു സി.പി.ഐ ആവശ്യപ്പെട്ടിരുന്നെങ്കിലും അനുവദിച്ചുകിട്ടിയിരുന്നില്ല.
2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 68503 വോട്ടുകളാണ് നേടിയത്. സി.പി.ഐയുടെ പി. സന്തോഷ് കുമാറിന് 56746 വോട്ടുകള്‍ കിട്ടി. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന എം.ജി രാമകൃഷ്ണന് 3529 വോട്ടുകളാണ് ലഭിച്ചത്. 11757 ആയിരുന്നു കെ.സിയുടെ ഭൂരിപക്ഷം.
പിന്നീട് നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇരിക്കൂറില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ കെ. സുധാകരന് പി.കെ ശ്രീമതിയേക്കാള്‍ 22155 വോട്ടുകളാണ് കിട്ടിയത്. തോറ്റെങ്കിലും സുധാകരന് മികച്ച ഭൂരിപക്ഷമാണ് മണ്ഡലത്തില്‍ ലഭിച്ചത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പിലാകട്ടെ ചെങ്ങളായി മണ്ഡലത്തില്‍ മാത്രമാണ് എല്‍.ഡി.എഫിന് യു.ഡി.എഫിനെ കവച്ചുവെക്കാനായത്. ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി ഉള്‍പ്പടെ മറ്റു ഏഴിടങ്ങളിലും യു.ഡി.എഫാണ് നേട്ടം കൊയ്തത്.
ബിനോയ് തോമസ്, (കോണ്‍ഗ്രസ് വിമതന്‍): 2734
ജോസഫ് സി. കലയാക്കാട്ടില്‍- (സ്വതന്ത്രന്‍): 602
നോട്ട 553