തിരുവനന്തപുരം: നിയമസഭയില്‍ സഭാംഗങ്ങളെയെല്ലാം അമ്പരപ്പിച്ച് പുലിയുടെ മുരള്‍ച്ച. ഇന്നലെ മുഖ്യമന്ത്രിയുടെ പ്രസംഗം നിയമസഭയില്‍ നടന്നുകൊണ്ടിരിക്കെയാണ് സംഭവം.
മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ നിയസഭയില്‍ സ്പീക്കറേയും അംഗങ്ങളേയും അമ്പരപ്പിച്ചുകൊണ്ട് ഒരു പ്രത്യേക ശബ്ദമുയരുകയായിരുന്നു.
ഏതാണ്ട് പുലിയുടെ മുരള്‍ച്ചയ്ക്ക് സമാനമായ ശബ്ദം.
Dont Miss കയ്യില്‍ വിലങ്ങിട്ടു പൊലീസ് ജീപ്പിലേക്ക് കയറ്റുമ്പോള്‍ നാട്ടുകാര്‍ ആക്രോശിക്കുന്ന രംഗം ഷൂട്ടുചെയ്യുമ്പോഴാണ് ദിലീപ് നേരിട്ട അവസ്ഥ മനസിലാകുന്നത്; ദിലീപിനെ പിന്തുണച്ച് ബാലചന്ദ്രമേനോന്‍
ആഭ്യന്തരവകുപ്പിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞുതുടങ്ങിയതിന് പിന്നാലെയാണ് ഒരു പ്രത്യേക തരത്തിലുള്ള ശബ്ദം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ ശ്രദ്ധയില്‍പ്പെട്ടത്.
“”പുലി മുരളുന്നതുപോലെ ഒരു ശബ്ദം കേള്‍ക്കുന്നുണ്ടല്ലോ”” പ്രസംഗത്തിനിടെ ശ്രീരാമകൃഷ്ണന്റെ ചോദ്യം. പ്രസംഗം നിര്‍ത്തിയ മുഖ്യമന്ത്രിയും അതിനോടു യോജിച്ചു.””ഞാനും കേള്‍ക്കുന്നുണ്ട് സര്‍””.
ഉടന്‍ തന്നെ സഭാംഗങ്ങളെല്ലാം നിശബ്ദരായി ശബ്ദം കേള്‍ക്കാനായി കാതോര്‍ത്തു. പുലി മുരളുന്ന ശബ്ദം ഇപ്പോഴും കേള്‍ക്കുന്നുണ്ടെന്നും എന്താണെന്ന് കൃത്യമായി മനസിലാകുന്നില്ലെന്നുമായി സ്പീക്കര്‍.
ഇതിന് പിന്നാലെ ശബ്ദം നിലയ്ക്കുകയും മുഖ്യമന്ത്രി പ്രസംഗം തുടരുകയും ചെയ്തു. നിയമസഭ നടന്നുകൊണ്ടിരിക്കെ സഭാംഗങ്ങളില്‍ ആരോ ഉറങ്ങുകയും ഉറക്കത്തിനിടെയുണ്ടായ കൂര്‍ക്കം വലി ശബ്ദം പുലിയുടെ മുരള്‍യായി തോന്നുകയായിരുന്നുവെന്ന കാര്യം പിന്നീടാണ് തിരിച്ചറിയുന്നത്. ഇതോടെ സഭാംഗങ്ങള്‍ക്കിടയിലും ചിരി പടര്‍ന്നു.