തിരുവനന്തപുരം: നേമം മണ്ഡലത്തില്‍ ഒരു തവണ എം.എല്‍.എ ആയതല്ലാതെ തനിക്ക് വേറേ ബന്ധമൊന്നുമില്ലെന്ന് ഒ. രാജഗോപാല്‍ എം.എല്‍.എ. നേമത്തെ തെരഞ്ഞെടുപ്പ് ചിത്രത്തെ സംബന്ധിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഇരുമുന്നണികളും മാറി മാറി ഭരിക്കുന്ന കേരളത്തില്‍ ഒരു ഭരണമാറ്റം ഉണ്ടാകണമെന്നും അതിനായാണ് താന്‍ വോട്ട് ചെയ്തതെന്നും ഒ. രാജഗോപാല്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം നേമത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരനെതിരെ വാഹനം ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞു നിര്‍ത്തുകയും വാഹനത്തിന് നേരെ കല്ലെറിയുകയും ചെയ്തിരുന്നു. ഇത് ശരിയായ ഏര്‍പ്പാടല്ലെന്നും രാജഗോപാല്‍ പറഞ്ഞു. പലരോടും അഭിപ്രായ വ്യത്യാസം ഉണ്ടാകും എന്നുകരുതി കല്ലെറിയുന്നതൊന്നും ശരിയല്ലെന്നാണ് രാജഗോപാല്‍ പറഞ്ഞത്.
ആക്രമണം നടത്തിയത് ബി.ജെ.പി പ്രവര്‍ത്തകര്‍ ആണെന്നൊക്കെ അവരുടെ ആരോപണമല്ലെ എന്നും രാജഗോപാല്‍ ചോദിച്ചു.
പരാജയഭീതി കൊണ്ടാണ് ബി.ജെ.പി ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നതെന്ന് മുരളീധരന്‍ പറഞ്ഞതിന് അതിന്റേതായ കാരണം ഉണ്ടാകുമെന്നും രാജഗോപാല്‍ പറഞ്ഞു.
നേമത്ത് തനിക്ക് ജയിക്കാനായത് തന്റെ പ്രതിച്ഛായ കൊണ്ടാണെന്നും അത്തരമൊരു പ്രതിച്ഛായ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനില്ലാ എന്നും രാജോഗാപാല്‍ പറഞ്ഞത് നേരത്തെ വാര്‍ത്തയായിരുന്നു.
ഇത്തവണയും നേമം പിടിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് ബി.ജെ.പി. അതേസമയം, മണ്ഡലം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫും എല്‍.ഡി.എഫും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക