| Sunday, 30th October 2016, 3:52 pm

ഏറ്റവും കൂടുതല്‍ തെരുവ് നായ്ക്കളെ കൊല്ലുന്ന തദ്ദേശസ്ഥാപനങ്ങള്‍ക്ക് സ്വര്‍ണ നാണയം സമ്മാനം; പ്രഖ്യാപനവുമായി കോളേജ് അലുമ്‌നി അസോസിയേഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡിസംബര്‍ 10ന് മുന്‍പ് ഏറ്റവും കൂടുതല്‍ തെരുവ് നായ്ക്കളെ കൊല്ലുന്നവര്‍ക്കാണ് സമ്മാനം. പാലായിലെ സെന്റ് തോമസ് കോളേജിലെ അലുമ്‌നി അസോസിയേഷനാണ് പ്രഖ്യാപനത്തിനു പിന്നില്‍. 


തിരുവനന്തപുരം: കേരളത്തില്‍ ഏറ്റവും കൂടുതല്‍ തെരുവ് നായ്ക്കളെ കൊല്ലുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സ്വര്‍ണ നാണയം സമ്മാനമായി നല്‍കുമെന്ന് പ്രമുഖ കോളേജിലെ അലുമ്‌നി അസോസിയേഷന്‍.

ഡിസംബര്‍ 10ന് മുന്‍പ് ഏറ്റവും കൂടുതല്‍ തെരുവ് നായ്ക്കളെ കൊല്ലുന്നവര്‍ക്കാണ് സമ്മാനം. പാലായിലെ സെന്റ് തോമസ് കോളേജിലെ അലുമ്‌നി അസോസിയേഷനാണ് പ്രഖ്യാപനത്തിനു പിന്നില്‍.

നാലുമാസത്തിനിടെ തെരുവ് നായ്ക്കളുടെ  ആക്രമണത്തില്‍ നാലുപേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും 700ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് കോളേജ് അലുമ്‌നി അസോസിയേഷന്റെ പ്രഖ്യാപനം.

തെരുവ് നായ ഉന്മൂലനത്തിന് നേതൃത്വം നല്‍കി ഏറ്റവും കൂടുതല്‍ നായ്ക്കളെ കൊല്ലുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തലവന്‍മാര്‍ക്ക് സമ്മാനം കൈമാറുമെന്ന് സെന്റ് തോമസ് കോളേജിലെ അലുമ്‌നി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജെയിംസ് പാമ്പയ്ക്കല്‍ പറഞ്ഞു.

നേരത്തെ പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും തെരുവ് നായ്ക്കളെ കൊല്ലുന്നവര്‍ക്ക് സമ്മാനത്തുക പ്രഖ്യാപിച്ചിരിക്കുന്നു.

We use cookies to give you the best possible experience. Learn more