കൊച്ചി: കൊവിഡ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി പുത്തന്‍ പദ്ധതിക്ക് തുടക്കമിട്ട് കേരള അഡ്‌വെര്‍ടൈംസിംഗ് അസോസിയേഷന്‍. പ്രമുഖ ഔട്ട് ഡോര്‍ പരസ്യ കമ്പനിയായ സീറോ ഡിഗ്രിയുമായി ചേര്‍ന്നാണ് മെഗാ പരസ്യ ക്യാമ്പയിന്‍ നടത്തുന്നത്. ഔട്ട്‌ഡോര്‍ സോഷ്യല്‍ അവെയര്‍നെസ്സ് ക്രിയേറ്റീവ് ക്യാമ്പയിന്‍ എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. ദേശീയ തലത്തിലെ ബ്രാന്‍ഡുകളുടെയും സഹകരണത്തോടെയാണ് പരിപാടി.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആശയമായി വരുന്ന സൃഷ്ടികള്‍ ആണ് ഏജന്‍സികള്‍ മുഖേന ക്യാമ്പയിനില്‍ സമര്‍പ്പിക്കേണ്ടത്. കൊവിഡ് അവബോധം, അതിജീവിതം, കൊവിഡ് പോരാളികള്‍ക്കുള്ള ആദരവ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി ക്രിയേറ്റീവുകള്‍ സമര്‍പ്പിക്കാം.
ഇതില്‍ നിന്നും തെരഞ്ഞെടുക്കുന്നവ സൗജന്യമായി 15 ദിവസത്തേക്ക് കൊച്ചി മെട്രോ പില്ലറില്‍ പ്രദര്‍ശിക്കും. സീറോ ഡിഗ്രി എം.ഡി ഡാനി ആന്റണി ആണ് ഇക്കാര്യം അറിയിച്ചത്.
ഒന്നിലധികം വിഭാഗങ്ങളിലായി ക്രിയേറ്റീവുകള്‍ സമര്‍പ്പിക്കാം. മെയ് 20 ന് വൈകീട്ട് 5 മണിക്ക് മുന്‍പായി WWW>zerodegreegroup.com/osacc എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി സമര്‍പ്പിക്കണം.
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഔട്ട് ഡോര്‍ സ്‌പെഷ്യലിസ്റ്റ് ഏജന്‍സി, ക്രിയേറ്റീവ് ഏജന്‍സി, ഫ്രീലാന്‍സ് അഡ്വര്‍ടൈസര്‍മാര്‍, ഫ്രീസാന്‍സ് അഡ്വര്‍ടൈസിംഗ് ഗ്രൂപ്പ് എന്നിവര്‍ക്ക് ക്യാമ്പയിനില്‍ പങ്കെടുക്കാം. പ്രത്യേക ഫീസ് ഈടാക്കുന്നില്ല. വിശദ വിവരങ്ങള്‍ക്കായി 9387767676 , 8113838383 എന്നീ നമ്പറിലേക്കോ, osacc@zerodegreegroup.com എന്ന ഇമെയിലിലേക്കോ ബന്ധപ്പെടുക.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക