| Thursday, 1st July 2021, 6:40 pm

ടി.പി.ആര്‍. 18 ന് മുകളിലുള്ള 88 തദ്ദേശ ഭരണ പ്രദേശങ്ങള്‍; ട്രിപ്പിള്‍ ലോക്ഡൗണ്‍ ഇവിടങ്ങളില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് 88 തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍. ഇവിടങ്ങളില്‍ 18 ശതമാനത്തിന് മുകളിലാണ് ടി.പി.ആര്‍.

തിരുവനന്തപുരത്ത് പത്തിടങ്ങളിലാണ് ടി.പി.ആര്‍. 18 ന് മുകളിലുള്ളത്. അമ്പൂരി, ചിറയിന്‍കീഴ്, കള്ളിക്കാട്, മലയിന്‍കീഴ്, മണിക്കല്‍, പഴയകുന്നമ്മേല്‍, ചെറുന്നിയൂര്‍. കടക്കാവൂര്‍, കള്ളിയൂര്‍, മംഗലപുരം, മുടക്കല്‍, വിളവൂര്‍ക്കല്‍ എന്നിവിടങ്ങളിലാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍.

മറ്റ് ജില്ലകളിലെ ട്രിപ്പിള്‍ ലോക്ഡൗണുള്ള തദ്ദേശഭരണസ്ഥാപനങ്ങള്‍ ചുവടെ

കൊല്ലം (6)

ഇട്ടിവ, മൈനാഗപ്പള്ളി, തലവൂര്‍, കുമ്മില്‍, പൂതക്കുളം, വെസ്റ്റ് കല്ലട

പത്തനംതിട്ട (4)

ആറന്മുള, റാന്നി അങ്ങാടി, കുന്നന്തനം, വടശ്ശേരിക്കര

ആലപ്പുഴ (2)

കുന്തിത്തോട്, പെരുംപാലം

കോട്ടയം (1)

മടപ്പള്ളി

ഇടുക്കി (2)

മാങ്കുളം, വന്നപ്പുരം

എറണാകുളം (8)

അമ്പല്ലൂര്‍, എടത്തല, കുന്നത്തുനാട്, തുറവൂര്‍, ചൂര്‍ണ്ണിക്കര, ഏലൂര്‍ (എം), പായിപ്ര, വടക്കേക്കര

തൃശ്ശൂര്‍ (2)

പുന്നയൂര്‍ക്കുളം, വലപ്പാട്

പാലക്കാട് (21)

അലനല്ലൂര്‍, ആനക്കര, ചിറ്റൂര്‍, തത്തമംഗലം (എം), കിഴക്കഞ്ചേരി, കൊഴിഞ്ഞാംപാറ, മറുതരോട്, ഓങ്ങല്ലൂര്‍, പൊല്‍പ്പുള്ളി, തിരുമിട്ടക്കോട്, തൃത്താല,ആലത്തൂര്‍, അയിലൂര്‍, കാപ്പൂര്‍, കാവശ്ശേരി, കൊപ്പം, ലക്കിടി-പേരൂര്‍, നല്ലേപ്പിള്ളി, പെരുവെമ്പ, പുതൂര്‍, തിരുവേഗപ്പുറ

മലപ്പുറം (12)

ആലിപ്പറമ്പ, ഏലംകുളം, മേലാറ്റൂര്‍, പൊന്നാനി (എം), താനൂര്‍ (എം), വെളിയങ്കോട്, എടയൂര്‍, കണ്ണമംഗലം, നന്നംമുക്ക്, പോരൂര്‍, തവനൂര്‍, വണ്ടൂര്‍

വയനാട് (2)

അമ്പലവയല്‍, പൊഴുതന

കോഴിക്കോട് (2)

ഒളവണ്ണ, തുറയൂര്‍

കണ്ണൂര്‍ (4)

കരിവെള്ളൂര്‍ പെരളം, പെരളശ്ശേരി, പരിയാരം, രാമന്തളി

കാസര്‍കോട് (7)

ബേഡഡ്ക, മധൂര്‍, മുളിയാര്‍, ഉദുമ, ചെങ്ങല, മഞ്ചേശ്വരം, പുള്ളൂര്‍ പെരിയ

ടി.പി.ആര്‍. 6ന് താഴെയുള്ള 143, ടി.പി.ആര്‍. 6നും 12നും ഇടയ്ക്കുള്ള 510, ടി.പി.ആര്‍. 12നും 18നും ഇടയ്ക്കുള്ള 293 ഉം പ്രദേശങ്ങളാണുള്ളത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kerala 88 Panchayaths TPR Above 18%

We use cookies to give you the best possible experience. Learn more