| Wednesday, 6th May 2020, 5:12 pm

എട്ട് ജില്ലകള്‍ കൊവിഡ് മുക്തം, പുതിയ ഹോട്ട്‌സ്‌പോട്ടുകളില്ല; കേരളത്തിന് ഇന്ന് ആശ്വാസദിനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ട് ജില്ലകള്‍ കൊവിഡ് മുക്തമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആറ് ജില്ലകളിലാണ് നിലവില്‍ കൊവിഡ് രോഗികള്‍ ചികിത്സയിലുള്ളത്.

കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളാണ് കൊവിഡ് മുക്തമായത്. വയനാട്, കൊല്ലം, ഇടുക്കി, പാലക്കാട്, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് കൊവിഡ് രോഗികളുള്ളത്.

സംസ്ഥാനത്ത് ഇന്നും പുതുതായി ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചില്ല. 7 പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായത്. കോട്ടയം 6, ഇടുക്കി 1 എന്നിങ്ങനെയാണ് രോഗം ഭേദമായവരുടെ എണ്ണമെന്നും മുഖ്യമന്ത്രി കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള പതിവ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഇതോടെ ഇപ്പോള്‍ ചികിത്സയിലുള്ളവരുടെ എണ്ണം 30 ആയി കുറഞ്ഞു. 502 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 14,670 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

ഇതില്‍ 268 പേര്‍ ആശുപത്രികളിലാണ്. ഇന്ന് 58 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 34,599 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് പരിശോധന നടത്തിയത് 1104 സാമ്പിളുകളാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more