കൊവിഡ് 19; കേരളത്തില്‍ ഏഴ് ജില്ലകള്‍ തീവ്രബാധിതപ്രദേശങ്ങള്‍
COVID-19
കൊവിഡ് 19; കേരളത്തില്‍ ഏഴ് ജില്ലകള്‍ തീവ്രബാധിതപ്രദേശങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd April 2020, 6:25 pm

തിരുവനന്തപുരം: കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ഏഴ് ജില്ലകളെ തീവ്രബാധിത പ്രദേശമായി പ്രഖ്യാപിച്ചു. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളെയാണ് തീവ്രബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ന് സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ചത് 21 പേര്‍ക്കാണ്. കാസര്‍കോട് 8 പേര്‍ക്കും ഇടുക്കിയില്‍ 5 പേര്‍ക്കും കൊല്ലത്ത് രണ്ട് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

പത്തനംതിട്ട, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോ ആള്‍ക്ക് വീതവും രോഗം സ്ഥിരീകരിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതോടെ സംസ്ഥാനത്ത് 286 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിലവില്‍ 256 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

165934 പേരാണ് നിലവില്‍ പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ ഉള്ളത്.

WATCH THIS VIDEO: