കാലവര്‍ഷം ആഞ്ഞുവീശിയ കേരളത്തില്‍ ഉണ്ടായത് ചെറുതും വലുതുമായ 65 ഉരുള്‍പൊട്ടലുകള്‍. കേരള സ്്‌റ്റേറ്റ് റിമോട്ട് സെന്‍സിങ്് ആന്‍ഡ് എന്‍വയണ്‍മെന്റ് സെന്റര്‍ തയ്യാറാക്കിയ ഭൂപടത്തിലാണ് ഈ വിവരങ്ങളുള്ളത്. കേരള ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രാഥമിക വിവരശേഖരമുപയോഗിച്ചാണ് ഭൂപടം തയ്യാറാക്കിയത്. പാലക്കാട് ജില്ലയിലാണ് ഏറ്റവുമധികം ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുള്ളത്. 18 ഉരുള്‍പൊട്ടലുകളാണ് പാലക്കാട് ഉണ്ടായത്. മലപ്പുറമാണ് രണ്ടാമത്, 11 എണ്ണം.
കേരള സ്്‌റ്റേറ്റ് റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയണ്‍മെന്റ് സെന്റര്‍ തയ്യാറാക്കിയ കഴിഞ്ഞ വര്‍ഷത്തെ പ്രളയ ഭൂപടത്തിലെ ഡേറ്റ അനുസരിച്ച് 270 സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായെന്നാണ് കണക്കുകള്‍. ഇടുക്കിയില്‍ മാത്രം നൂറ്റിഎന്‍പതോളം ഉരുള്‍പൊട്ടലുണ്ടായി. മലപ്പുറത്ത് മുപ്പതോളം സ്ഥലങ്ങളിലും കണ്ണൂരിലും 17 ഇടത്തുമാണ് ഉരുള്‍പൊട്ടിയത്.
ദേശീയ ഭൗമശാസ്ത്ര ഗവേഷണ കേന്ദ്രത്തിന്റെ 2010ലെ പഠനപ്രകാരം സംസ്ഥാനത്തെ 14.4 % മേഖലകളാണ് ഉരുള്‍പൊട്ടലിനു സാധ്യതയുള്ളതായി വിലയിരുത്തിയിട്ടുള്ളത്. ഇത്തവണ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലങ്ങള്‍ അതില്‍ പെട്ട പ്രദേശങ്ങളാണോ എന്ന് വിലയിരുത്താന്‍ ഐ.ടി മിഷനിലെ മാപ്പിങ്ങ് വിദഗ്ദരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.