വിജയ വാഡ: വിജയവഡയില്‍ നടന്ന ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ തുടര്‍ച്ചയായ മൂന്നാം തവണ കേരളം കിരീടം സ്വന്തമാക്കി. 38 സ്വര്‍ണ്ണവും 22 വെള്ളിയും 13 വെങ്കലവുമായാണ് കേരളം കിരീയ നേട്ടത്തിലെത്തിയത്. ഇതോടെ ഇരുപതാം തവണയാണ് കേരളം കിരീടം സ്വന്തമാക്കുന്നത്.
2012ല്‍ ലഖ്നൗവിലും 2013ല്‍ ബംഗളൂരുവിലും നേടിയ വിജയത്തിന്റെ തുടര്ച്ചയയായാണ് കേരളത്തിന്റെ വിജയവാഡയിലെ കിരീടനേട്ടം. ട്രാക്കിലും പിറ്റിലും ഒരുപോലെ തിളങ്ങിയ കേരളം ശക്തരായ ഹരിയാനയെ ബഹുദൂരം പിന്നിലാക്കിയാണ് ഹാട്രിക് കിരീടത്തിലേക്ക് കുതിച്ചത്. വിജയവാഡയിലെ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വച്ചായിരുന്നു മത്സരം.
അഞ്ചാം ദിനമായ ഞായറാഴ്ച്ച 20 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പി.യു ചിത്രയും 20 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ എയ്ഞ്ചല്‍ പി. ദേവസ്യയും സ്വര്‍ണം കരസ്ഥമാക്കി. അവസാന ദിവസം 13 സ്വര്‍ണ്ണവും 5 വെള്ളിയും 3 വെങ്കലവുമാണ് കേരളം സ്വന്തമാക്കിയത്.