| Saturday, 20th May 2017, 1:18 pm

' നിങ്ങള്‍ക്ക് പറ്റില്ലെങ്കില്‍ പറ, പണി നമ്മള് കൊടുക്കാം'; സി.കെ വിനീതിന് കേരളസര്‍ക്കാര്‍ ജോലി നല്‍കുമെന്ന് കേന്ദ്രത്തോട് എ.സി മൊയ്തീന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഫുട്‌ബോള്‍ താരം സി.കെ വിനീതിനെ കേന്ദ്ര സര്‍ക്കാര്‍ ജോലിയില്‍ തിരിച്ചെടുത്തില്ലെങ്കില്‍ കേരള സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് കായിക മന്ത്രി എ.സി മൊയ്തീന്‍. ഏജീസില്‍ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ പ്രതികരിക്കുകയായിരുന്നു മന്ത്രി.

“സംസ്ഥാന സര്‍ക്കാറും സ്‌പോര്‍ട്‌സ് കൗണ്‍സിലും കേന്ദ്ര കായിക വകുപ്പുമായും ഏജീസുമായി ബന്ധപ്പെടും, പ്രയോജനമൊന്നുമില്ലെങ്കില്‍ വിനീതിന് സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കും” മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. വിനിതിനെ സംരക്ഷിക്കുമെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില് പ്രസിഡന്റ് ടി.പി ദാസനും മാധ്യമങ്ങളോട് പറഞ്ഞു.


Also Read: ദേവസ്വം ബോര്‍ഡിനെതിരെ കുമ്മനത്തിനൊപ്പം മുഖ്യമന്ത്രിയെ കണ്ടു; ആറന്മുള സമരത്തിലും കണ്ണന്‍മൂലയിലെ സമരത്തിലും നേതൃ രംഗത്ത്; ശ്രീഹരി സ്വാമി ജനകീയനായത് ഇങ്ങനെ


അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ ഓഡിറ്ററായിരുന്ന വിനീത് മത്സരങ്ങള്‍ക്ക് വേണ്ടി രണ്ട് മാസത്തെ അവധിയില്‍ പ്രവേശിക്കുകയായിരുന്നു. മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്ന വിനീത് ഇന്ത്യന്‍ ടീമില്‍ ഇടം നേടുകയും ചെയ്തു. കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടിയും ബംഗളൂരു എഫ്.സിയ്ക്ക് വേണ്ടിയും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തിരുന്നു.

മതിയായ ഹാജരില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഇന്ത്യന്‍ താരവും ഐ.എസ്.എല്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരവുമായ വിനീതിനെ പുറത്താക്കിയത്. ഇതിനെതിരെ വിനീത് തന്നെ രംഗത്ത് വന്നിരുന്നു. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ജോലി ലഭിച്ച തന്നോട് കളിക്കരുതെന്ന് പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളതെന്നും വിനീത് ചോദിച്ചു.


Don”t Miss: ‘പുസ്തകത്തിലൂടെയല്ല ഗുരുക്കന്മാരുടെ ശിക്ഷണത്തിലൂടെയാണ് കുട്ടികളില്‍ ആത്മീയത വളര്‍ത്തിയെടുക്കേണ്ടത്.’; പഴയ പ്രസ്താവന ശ്രീഹരി സ്വാമിയെ തിരിഞ്ഞു കൊത്തുന്നു; സ്വാമിയുടെ കപടമുഖം വലിച്ചു കീറി സോഷ്യല്‍ മീഡിയ


ഏജീസിലെ ഉദ്യോഗസ്ഥര്‍ സി.കെ വിനീതിന് നോട് പകപോക്കിയാതാണെന്ന് മുന്‍ അണ്ടര്‍ 23 ഇന്ത്യന്‍ നായകനും മിഡ്ഫീല്‍ഡറുമായ എന്‍.പി പ്രദീപ് പ്രതികരിച്ചിരുന്നു. നേട്ടങ്ങളില്‍ ഒപ്പം നില്‍ക്കുന്നവരെ പിന്നീട് കൂടെ കാണില്ലെന്നും പ്രദീപ്. എന്നാല്‍ ആരോടും പരാതി പറയാനില്ലെന്നതാണ് തന്റെ നിലപാടെന്ന് വിനീത് ഇന്നലെ വ്യക്തമാക്കിയിരുന്നു.

മതിയായ ഹാജരില്ലാത്തതിനാല്‍ ഏജീസ് ജോലിയില്‍ നിന്ന് പുറത്താക്കിയ ഇന്ത്യന്‍ താരം സി.കെ.വിനീതിന് പിന്തുണയുമായി കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. കായിക താരങ്ങളെ അവഗണിക്കുന്ന ഇത്തരം നടപടികളോട് യോജിക്കാന്‍ സാധിക്കില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

We use cookies to give you the best possible experience. Learn more