[share]
[]കോട്ടയം: സേളാര്‍ തട്ടിപ്പ് കേസില്‍ ആരോപണവിധേയനായ ഉമ്മന്‍ ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയില്‍ സ്വീകരണമില്ലാതെ പിണറായി വിജയന്‍ നയിക്കുന്ന കേരള രക്ഷായാത്ര.
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി നയിക്കുന്ന യാത്രയുടെ പ്രധാനമുദ്രാവാക്യങ്ങളിലൊന്നാണ് സോളാര്‍ ആരോപണവിധേയനായ മുഖ്യമന്ത്രി രാജിവെക്കുക. സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെയും അഴിമതിക്കെതിരെയും കൂടിയാണ് മാര്‍ച്ച് നടത്തുന്നത്.
എന്നാല്‍ കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളിലൂടെയുള്ള 26 ദിവസം നീണ്ടുനില്‍ക്കുന്ന കേരള രക്ഷായാത്രക്ക് മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ സ്വീകരണമില്ലാതെ പുതുപ്പള്ളി – കോട്ടയം ഏരിയാ കമ്മിറ്റികള്‍ ചേര്‍ന്ന് കോട്ടയം നഗരത്തിലാണ് സ്വീകരണയോഗം സംഘടിപ്പിക്കപ്പെട്ടത്.
ഉമ്മന്‍ ചാണ്ടി രാജിവെക്കുക എന്ന പ്രധാനമുദ്രാവാക്യം ഉയര്‍ത്തുമ്പോള്‍ മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ സ്വീകരണമില്ലാതെ കോട്ടയത്ത് സ്വീകരണമൊരുക്കിയത് രാഷ്ട്രീയ മണ്ഡലങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഫെബ്രുവരി എട്ടാം തിയതിയാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ കോട്ടയം ജില്ലയിലെ പുതുപ്പള്ളിയടക്കമുള്ള മണ്ഡലങ്ങളിലൂടെ മാര്‍ച്ച് കടന്നുപോയത്.
എന്നാല്‍ എല്ലാ മണ്ഡലങ്ങളിലും യാത്രക്ക് സ്വീകരണം നല്‍കാനാവില്ലെന്നാണ് ജില്ലാ നേതൃത്വം നല്‍കുന്ന വിശദീകരണം.
ഫെബ്രുവരി എട്ടാം തിയതി കോട്ടയം കൂടാതെ റാന്നി, തിരുവല്ല, ചങ്ങനാശ്ശേരി, കാഞ്ഞിരിപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലും സ്വീകരണയോഗങ്ങള്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു. നിയമസഭാ മണ്ഡലങ്ങളിലൂടെയുള്ള 26 ദിവസം നീണ്ടുനില്‍ക്കുന്ന കേരള രക്ഷായാത്രക്ക് 126 കേന്ദ്രങ്ങളിലാണ് സ്വീകരണം.
ഫെബ്രുവരി 1 ാം തിയതി വയലാറില്‍ വെച്ചാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി നയിക്കുന്ന കേരളരക്ഷായാത്ര ഉദ്ഘാടനം ചെയ്തത്. യാത്ര ഫെബ്രുവരി 26 ാം തിയതി കോഴിക്കോട് സമാപിക്കും. സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുക.