| Thursday, 21st December 2017, 6:58 pm

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം കെ.പി രാമനുണ്ണിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: എഴുത്തുകാരന്‍ കെ.പി രാമനുണ്ണിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. “ദൈവത്തിന്റെ പുസ്തകം” എന്ന കൃതിക്കാണ് പുരസ്‌കാരം ലഭിച്ചത്. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം

വിചിത്രവും അത്യന്തം രാഷ്ട്രീയ പ്രാധാന്യമുള്ളതുമാണ് നോവലിലെ പ്രമേയം. എഴുന്നൂറോളം പേജുകള്‍ വരുന്ന ഈ പുസ്തകം തകഴിയുടെ “കയറി”നും വിലാസിനിയുടെ “അവകാശികള്‍”ക്കും ശേഷം മലയാളത്തില്‍ ഇറങ്ങുന്ന ഏറ്റവും വലിയ നോവലാണ്.

നോവലിന്റെ ഭാഗങ്ങള്‍ ചില ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ അത്ഭുതകരമായ പ്രതികരണങ്ങളാണ് ലഭിച്ചതെന്ന് നോവലിസ്റ്റ് രാമനുണ്ണി പറയുന്നു.

മുഹമ്മദ് നബിയുടെ ജീവിതം ചിത്രീകരിക്കുന്ന മലയാളത്തിലെ ആദ്യത്തെ നോവലാണ് കെ.പി. രാമനുണ്ണിയുടെ ദൈവത്തിന്റെ പുസ്തകം. ശ്രീകൃഷ്ണന്റെ ജീവിതവും ആവിഷ്‌ക്കരിക്കപ്പെടുന്ന “ദൈവത്തിന്റെ പുസ്തക”ത്തില്‍ യേശുസാന്നിദ്ധ്യവും ശക്തമായി കടന്നുവരുന്നുണ്ട്.

We use cookies to give you the best possible experience. Learn more