| Saturday, 25th January 2014, 7:00 pm

ഒ.കെ വാസുവിന് സഖാവ് ഒ.കെ വാസുവാകാന്‍ കഴിയും: കെ.ഇ.എന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കോഴിക്കോട്: നമോ വിചാര്‍ മഞ്ചില്‍ നിന്ന് പുറത്ത് പോന്ന ഒ.കെ വാസുവിന് സഖാവ് ഒ.കെ വാസുവാകാന്‍ കഴിയുമെന്നും ഇടതുചിന്തകന്‍ കെ.ഇ.എന്‍.

കണ്ണൂര്‍ ബി.ജെ.പിയില്‍ ഇടിമിന്നലുണ്ടാക്കിയ നേതാവാണ് ഒ.കെ വാസുവെന്നും അദ്ദേഹത്തിന് മറ്റൊരു ജനാധിപത്യ പ്രസ്ഥാനത്തില്‍ ഇടിമിന്നലുണ്ടാക്കാന്‍ കഴിഞ്ഞേക്കുമെന്നും കെ.ഇ.എന്‍ പറഞ്ഞു.

നമോ വിചാര്‍ മഞ്ചിനെ സി.പി.ഐ.എമില്‍ എടുത്താല്‍ പി.ഡി.പിയെ ഉള്‍പ്പെടുത്തിയപോലെ സംഭവിക്കുമെന്ന വി.എസ് അച്ചുദാനന്തന്റെ വാദത്തെ കെ.ഇ.എന്‍ എതിര്‍ത്തു.

മാറ്റങ്ങളെ അംഗീകരിക്കാന്‍ തയ്യാറാവണമെന്നും ഇത്തരം നിലപാടുകള്‍ രാവിലെയും ഉച്ചക്കും വെറുതെ സംസാരിക്കാന്‍ മാത്രം കഴിയുന്ന ഉപരിപ്ലവമായി കണ്ടാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

“ഒ.കെ വാസുവിന്റെ സി.പി.ഐ.എം പ്രവേശനം കുട്ടിക്കളിയല്ല. ഗൗരവകരമായ സമീപനമാണ്. പാര്‍ട്ടി നിലപാട് സ്വീകരിച്ച് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി വന്നാല്‍ പോലും അദ്ദേഹത്തെ സ്വീകരിക്കണം” കെ.ഇ.എന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

We use cookies to give you the best possible experience. Learn more