| Thursday, 6th September 2018, 9:15 pm

പി.കെ ശശിക്കെതിരായ പരാതി: സി.പി.ഐ.എം നേതാക്കള്‍ ചെയ്തത് കേസെടുക്കാവുന്ന കുറ്റം; റിട്ട.ജസ്റ്റിസ് കെമാല്‍ പാഷ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് നല്‍കിയ പരാതി സി.പി.എം നേതൃത്വം പൊലീസിന് കൈമാറാത്തതിനെ വിമര്‍ശിച്ച് റിട്ട.ജസ്റ്റിസ് കെമാല്‍ പാഷ.

പരാതി പൊലീസിന് കൈമാറാത്തത് കുറ്റവാളിയെ രക്ഷപ്പെടാന്‍ സഹായിക്കുന്നതിനു തുല്യമാണെന്നാണ് കെമാല്‍ പാഷ പറഞ്ഞത്. ഇന്ത്യന്‍ ശിക്ഷാ നിയമം 201 ആം വകുപ്പ് പ്രകാരം കേസെടുക്കാവുന്ന പ്രവര്‍ത്തിയാണ് സി.പി.ഐ.എം നേതാക്കള്‍ ചെയ്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.


“പാര്‍ട്ടിക്ക് കേസന്വേഷിക്കാന്‍ അധികാരമില്ല. നീതി നിര്‍വഹണ സംവിധാനം പാര്‍ട്ടികളുടെയും സഭയുടെയും പരിധിക്കു പുറത്തുള്ളവര്‍ക്ക് വേണ്ടി മാത്രമല്ല. ഇക്കര്യം പാര്‍ട്ടി നേതൃത്വം ഗൗരവമായി പരിഗണിക്കണം.

ഞങ്ങള്‍ ചെയ്യും, ഞങ്ങള്‍ അന്വേഷിക്കും, ഞങ്ങള്‍ തന്നെ ശിക്ഷിക്കും എന്ന നിലപാട് ശരിയല്ല”. കെമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു. പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കെമാല്‍ പാഷ.

We use cookies to give you the best possible experience. Learn more