പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ലീന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വൃത്തിയാക്കണം എന്നാവശ്യപ്പെട്ട് കെജ്‌രിവാള്‍ ബി.ജെ.പി ഭരിക്കുന്ന മണ്ഡലങ്ങളിലെ വൃത്തിഹീനമായ തെരുവുകളുടെയും ടോയ്‌ലറ്റുകളുടെയും ഫോട്ടോസ് അയച്ചുകൊടുത്തിരുന്നു.
“നിര്‍ദേശം അംഗീകരിക്കുന്നു. സംഭവത്തെ താങ്കള്‍ രാഷ്ട്രീയ വത്കരിക്കാനാണ് ശ്രമിക്കുന്നത് എന്ന് തോന്നുന്നു. ദല്‍ഹിയിലെ താങ്കളുടെ മണ്ഡലത്തില്‍ ധാരാളം വൃത്തിഹീനമായ ടോയ്‌ലറ്റുകളും തെരുവുകളും ഉണ്ട്. അതിലേക്ക് താങ്കളുടെ അടിയന്തിര ശ്രദ്ധ ക്ഷണിക്കുന്നു. മറ്റുള്ളവരുടെ തെറ്റുകള്‍ക്ക് നേരെ കൈചൂണ്ടുന്നതിന് മുമ്പ് താങ്കള്‍ ആദ്യം താങ്കളുടെ മണ്ഡലം ശുചിയാക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.”- ദല്‍ഹിയിലെ ബി.ജെപി കോ-കണ്‍വീനര്‍ പ്രവീണ്‍ ശങ്കര്‍ കപൂര്‍ കൗജ്‌രിവാളിന് എഴുതി.
സ്വന്തം മണ്ഡലത്തിലുള്ള നഗരങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് പകരം ക്ലീന്‍ ഇന്ത്യ ചലഞ്ചിലെ തെറ്റുകള്‍ കണ്ടെത്താന്‍ മുന്‍ ദല്‍ഹി മുഖ്യമന്ത്രി നടത്തുന്ന ശ്രമങ്ങളില്‍ സങ്കടം തോന്നുന്നെന്നും അദ്ദേഹം കെജ്‌രിവാളിനെ അറിയിച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു എ.എ.പി ബി.ജെ.പിക്ക് ഫോട്ടോസ് അയച്ചുകൊടുത്തത്.