| Saturday, 1st March 2014, 12:34 pm

ഉത്തര്‍പ്രദേശില്‍ കെജ്‌രിവാള്‍ പ്രചരണം തുടങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]ലക്‌നോ: ലോക്‌സഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി ആം ആദ്മി പാര്‍ട്ടിയുടെ ഉത്തര്‍പ്രദേശിലെ പ്രചരണങ്ങള്‍ക്ക് തുടക്കമായി. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്നതാണ് കെജ്‌രിവാളിന്റെ പ്രചരണപരിപാടികള്‍. ഹരിയാനയില്‍ കഴിഞ്ഞ ദിവസം പാര്‍ട്ടി ദേശീയതല പ്രചരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചിരുന്നു.

ഗാസിയാബാദിലെ കൗശാംമ്പിയിലുള്ള പാര്‍ട്ടി ഓഫീസില്‍ നിന്നാണ് കെജ്‌രിവാളിന്റെ റാലി തുടങ്ങിയത്. 500 കിലോമീറ്റര്‍ നീളുന്ന റോഡ് ഷോയില്‍ കെജ്‌രിവാള്‍ 15 ലോക്‌സഭ മണ്ഡലങ്ങള്‍ സന്ദര്‍ശിക്കും.

ബി.ജെ.പി അധികാരത്തിലെത്തിയാലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും വിലക്കയറ്റം, അഴിമതി, വര്‍ഗ്ഗീയത എന്നിവയാണ് തങ്ങളുടെ ശത്രു എന്നും കെജ്‌രിവാള്‍ പ്രചരണത്തിനു മുന്നോടിയായി പറഞ്ഞു.

റാലിയില്‍ പങ്കെടുത്ത ശേഷം വ്യവസായ പ്രമുഖരുമായും സാമൂഹ്യസംഘടനകളിലെ നേതാക്കളുമായും കെജ്‌രിവാള്‍ ചര്‍ച്ച നടത്തും. ഉത്തര്‍പ്രദേശില്‍ 3.5ലക്ഷം പ്രവര്‍ത്തകരുണ്ടെന്നാണ് പാര്‍ട്ടിയുടെ അവകാശവാദം.

റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുമായി മോഡിക്ക് വഴിവിട്ട ബന്ധമുണ്ടെന്നും മോഡി ഇയാള്‍ക്കു വേണ്ട സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കുകയാണെന്നും ഹരിയാനയിലെ റാലിയില്‍ കെജ്‌രിവാള്‍ ആരോപിച്ചിരുന്നു.

We use cookies to give you the best possible experience. Learn more