ന്യൂദല്‍ഹി: ആം ആദ്മി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അതിഷിയെ താത്ക്കാലിക മുഖ്യമന്ത്രി എന്ന് വിളിച്ച് അരവിന്ദ് കെജ്‌രിവാളിന്റെ പരാമര്‍ശം വേദനയുണ്ടാക്കിയെന്നും അധിക്ഷേപമാണെന്നും ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ സക്‌സേന. കെജ്‌രിവാളിന്റെ പ്രസ്താവന വ്യക്തിപരമായ അധിക്ഷേപമാണെന്നും ഭരണഘടനയോടുള്ള അവഹേളനവുമാണെന്ന് സക്‌സേന അതിഷിക്കയച്ച കത്തില്‍ പറയുന്നു.
കെജ്‌രിവാള്‍ അതിഷിയെ താത്ക്കാലിക മുഖ്യമന്ത്രി എന്ന് പരാമര്‍ശിച്ചത് തന്നെ വേദനിപ്പിച്ചു. ഇത് നിങ്ങള്‍ക്ക് മാത്രമല്ല, രാഷ്ട്രപതിക്കും അവരുടെ പ്രതിനിധി എന്ന നിലയില്‍ എനിക്കും അപ
മാനമാണ്. ഗവര്‍ണര്‍ എന്ന നിലയില്‍ എനിക്ക് ആശങ്കയുണ്ട്., സക്‌സേന കത്തില്‍ പറയുന്നു.
ദല്‍ഹി സര്‍ക്കാരിന്റെ സ്ഥിരതയെയും സമഗ്രതയെയും കെജ്‌രിവാളിന്റെ പ്രസ്താവന മോശമായി കാണിക്കുന്നുവെന്നും ജനാധിപത്യ രീതിയ്ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിയെന്നും സക്‌സേന കൂട്ടിച്ചേര്‍ത്തു.
നേരത്തെ ആം ആദ്മി പാര്‍ട്ടിയുടെ വനിതാ പദ്ധതിയെക്കുറിച്ച് അന്വേഷിക്കാന്‍ ദല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിരുന്നു. സ്ത്രീകള്‍ക്ക് 2,100 രൂപ നല്‍കുമെന്ന ആം ആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം അന്വേഷിക്കാന്‍ വി.കെ സക്സേന ചീഫ് സെക്രട്ടറിക്കും പൊലീസ് കമ്മീഷണര്‍ക്കുമാണ് നിര്‍ദേശം നല്‍കിയത്.
Content Highlight: Kejriwal’s mention of caretaker CM hurt; Unconstitutional abuse; The Lt. Governor sent a letter to Atishi