ന്യൂദല്‍ഹി: അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ആം ആദ്മി നേതാക്കള്‍ ദല്‍ഹിയില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. എ.എ.പി മന്ത്രി അതിഷി ഉള്‍പ്പടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇത് ജനാധിപത്യത്തിന് എതിരെയുള്ള കടന്ന് കയറ്റമാണെന്ന് മന്ത്രി പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള വിജ്ഞാപനം പുറത്ത് വന്നതിന് ശേഷം ഭരണത്തിലിരിക്കുന്ന മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുന്നത് ജനാധിപത്യത്തിന് മേലുള്ള കടന്ന് കയറ്റമാണെന്നാണ് അതിഷി പറഞ്ഞത്. മാര്‍ച്ചിനിടെ എ.എ.പി നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെയാണ് അതിഷിയുടെ പ്രതികരണം.
സമാധാനപരമായി പ്രതിഷേധിക്കാന്‍ പൊലീസ് അനുവദിക്കുന്നില്ലെന്നും അതിഷി ആരോപിച്ചു. മന്ത്രി സൗരഭ് ദരദ്വാജിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മന്ത്രിമാരുടെ അറസ്റ്റിന് പിന്നാലെ നിരവധി എ.എ.പി പ്രവര്‍ത്തകരാണ് രാജ്യ തലസ്ഥാനത്തേക്ക് എത്തുന്നുന്നത്.
അതിനിടെ, ദല്‍ഹിയില്‍ വലിയ ഭരണ പ്രതിസന്ധി നിലനിൽക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിനെയും രാഷ്ട്രപതിയെയും സമീപിക്കാനാണ് ബി.ജെ.പി നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. എ.എ.പിയുടെ നേതൃ പദവിയിലും മുഖ്യമന്ത്രി സ്ഥാനത്തേക്കും കെജ്‌രിവാളിന് പകരം ആരെന്ന ചര്‍ച്ചകളാണ് പാര്‍ട്ടിയില്‍ തുടരുന്നത്.
എ.എ.പിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, മന്ത്രിമാരായ അതിഷി മെര്‍ലെന, സൗരവ് ഭരദ്വാജ് എന്നിവരുടെ പേരുകളാണ് ഉയര്‍ന്ന് വരുന്നത്. അതിനിടെ കെജ്‌രിവാളിനെ ഇന്ന് വിചാരണ കോടതിയിൽ ഹാജരാക്കും. ശേഷം അദ്ദേഹത്തെ പത്ത് ദിവസത്തേക്ക് ഇ.ഡി കസ്റ്റഡിയിലെടുക്കാനാണ് സാധ്യത. എന്നാൽ അറസ്റ്റിനെ ചോദ്യം ചെയ്ത് കെജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
Content Highlight: Kejriwal’s arrest protests in Delhi; Police arrested AAP ministers during the march