| Monday, 25th November 2019, 11:31 am

തെരഞ്ഞെടുപ്പില്‍ പോരാടാന്‍ ആംആദ്മിക്ക് പണമില്ല; സഹായാഭ്യര്‍ത്ഥനയുമായി അരവിന്ദ് കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ പോരാടാന്‍ പാര്‍ട്ടിയെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥനയുമായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പേരാടാന്‍ ആംആദ്മിക്ക് പണമില്ലെന്നും ജനങ്ങള്‍ സഹായിക്കണമെന്നുമായിരുന്നു കെജ്‌രിവാള്‍ ആവശ്യപ്പെട്ടത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ ഞങ്ങള്‍ ദല്‍ഹിക്ക് വേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്തു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോലും ഞങ്ങളുടെ കയ്യില്‍ പണമില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടിയില്‍ ഒരു പൈസ പോലും എനിക്ക് സമ്പാദിക്കാനായിട്ടില്ല. എനിക്ക് വേണ്ടി തെരഞ്ഞെടുപ്പില്‍ നിങ്ങള്‍ പോരാടേണ്ടതുണ്ട്’ അരവിന്ദ് കെജ്‌രിവാള്‍ ദല്‍ഹിയില്‍ സംഘടിപ്പിച്ച പൊതുജനറാലിയില്‍ പറഞ്ഞു.

ദല്‍ഹിയിലെ അനധികൃത കോളനികളുടെ രജിസ്‌ട്രേഷന്‍ നടത്തുമെന്നും രജിസ്റ്റര്‍ ചെയ്ത രേഖകള്‍ ലഭിക്കുന്നത് വരെ ആരെയും വിശ്വസിക്കരുതെന്നും കെജ് രിവാള്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഈ കോളനികളിലെ താമസക്കാര്‍ക്ക് ഉടമസ്ഥാവകാശം നല്‍കാനുള്ള ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെയും അദ്ദേഹം ചോദ്യം ചെയ്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more