ദല്‍ഹി: മെട്രോ ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധനയ്‌ക്കെതിരെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. നിരക്ക് വര്‍ധനയില്‍ ഒരാഴ്ചയ്ക്കകം പരിഹാരം കാണണമെന്ന് ഗതാഗതമന്ത്രി കൈലാഷ് ഗാഹ്‌ലോട്ടിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
നിരക്ക് വര്‍ധന ജനദ്രോഹപരമാണെന്ന് ചൂണ്ടിക്കാട്ടിയ കെജ്‌രിവാള്‍ വിഷയം പരിശോധിക്കാന്‍ ഗതാഗത മന്ത്രിയ്ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് ട്വിറ്ററില്‍ കുറിച്ചു. വര്‍ഷത്തില്‍ രണ്ടുതവണയാണ് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നത്.
ഒക്ടോബറില്‍ വീണ്ടും നിരക്ക് വര്‍ധിപ്പിക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം വന്നിരിക്കുന്നത്. കഴിഞ്ഞ മെയ് മാസത്തിലാണ് അവസാനമായി ടിക്കറ്റ് നിരക്ക് പുനര്‍നിശ്ചയിച്ചിരുന്നത്.
എന്നാല്‍ ഡി.എം.ആര്‍.സിയുടെ ടിക്കറ്റ് നിരക്ക് വര്‍ധനയില്‍ മുഖ്യമന്ത്രിയ്ക്ക് അതൃപ്തിയുണ്ടെന്നാണ് സര്‍ക്കാരിന്റെ അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഡി.എം.ആര്‍.സി തലവനുമായി നിരക്ക് വര്‍ധനയെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന് ഗതാഗതമന്ത്രി അറിയിച്ചു.