മോദിയുടെ ഡിഗ്രി എന്തായാലും വ്യാജമായിരിക്കും. അത് വെളിവാകുന്നത് തടയാനാണ് അദ്ദേഹം ശ്രമിക്കുന്നത് .
ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദം വ്യാജമാണെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. മോദിയുടെ ബിരുദസര്‍ട്ടിഫിക്കറ്റ് പുറത്തുവിടണമെന്ന വിവരാവകാശ കമ്മീഷണറുടെ ഉത്തരവ് സ്റ്റേ ചെയ്ത ദല്‍ഹി ഹൈക്കോടതി നടപടി ഇതിനു തെളിവാണെന്നും കെജ്‌രിവാള്‍ അഭിപ്രായപ്പെട്ടു.
നരേന്ദ്രമോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് പരസ്യമാക്കുന്നത് തടഞ്ഞുകൊണ്ടുള്ള ദല്‍ഹി ഹൈക്കോടതി ഉത്തരവ് ദൗര്‍ഭാഗ്യകരമാണ്. മോദിയുടെ ഡിഗ്രി എന്തായാലും വ്യാജമായിരിക്കും. അത് വെളിവാകുന്നത് തടയാനാണ് അദ്ദേഹം ശ്രമിക്കുന്നത് . പ്രധാനമന്ത്രിയുടെ ഡിഗ്രി അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്.” കെജ്‌രിവാള്‍ ട്വീറ്റു ചെയ്തു.
നരേന്ദ്ര മോദിയുടെ ബി.എ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പരസ്യമാക്കാന്‍ ദല്‍ഹി യൂണിവേഴ്‌സിറ്റിക്ക് കേന്ദ്ര വിവരാവകാശ കമീഷണര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഈ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ദല്‍ഹി യൂണിവേഴ്‌സിറ്റി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഒരു വിദ്യാര്‍ഥിയുടെ സ്വകാര്യ രേഖയായതിനാല്‍ അത് പരസ്യമാക്കരുതെന്ന് ആവശ്യപ്പെട്ടാണ് ദല്‍ഹി സര്‍വ്വകലാശാല കോടതിയെ സമീപിച്ചത്.
ഉത്തരവ് സ്റ്റേ ചെയ്ത കോടതി വിവരാവകാശ അപേക്ഷകന്‍ നീരജിന്റെ അഭിപ്രായം തേടിയിരിക്കുകയാണ്. നരേന്ദ്ര മോദിയുടെ ഗുജറാത്തിലെ വിശ്വസ്തന്‍ കൂടിയായിരുന്ന അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മത്തേയാണ് ദല്‍ഹി സര്‍വകലാശാലക്ക് വേണ്ടി കേസില്‍ ഹാജരായത്.
വിവരാവകാശ കമ്മീഷണറുടെ തീരുമാനം ഒന്നും ചിന്തിക്കാതെയുള്ളതാണെന്നും ഇതുസംബന്ധിച്ച തീരുമാനത്തില്‍ അനാവശ്യമായ ധൃതി കാട്ടിയെന്നും ചൂണ്ടിക്കാട്ടിയെന്നും ദല്‍ഹി യൂണിവേഴ്‌സിറ്റി വാദിച്ചു.
മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് പുറത്തുവിടണമെന്ന ഉത്തരവിട്ടതിനു പിന്നാലെ വിവരാവകാശ കമ്മീഷണര്‍ ശ്രീധര്‍ ആചാര്യലുവിനെ മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ചുമതലയില്‍ നിന്നും നീക്കിയിരുന്നു.