“ഞാന്‍ എന്റെ അമ്മയെ എന്നോടൊപ്പമാണ് താമസിപ്പിക്കുന്നത്. അമ്മയുടെ അനുഗ്രഹം എന്നും വാങ്ങാറുമുണ്ട് പക്ഷേ അതൊരിക്കലും ലോകത്തോട് വിളിച്ച് പറയാറില്ല. എന്റെ അമ്മയെ ക്യൂവില്‍ നിര്‍ത്തി രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ശ്രമിക്കാറുമില്ല.”
ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി അമ്മയെ ഉപയോഗിക്കുന്നെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. അമ്മയെ സന്ദര്‍ശിച്ചെന്ന മോദിയുടെ ട്വീറ്റിനോടുള്ള മറുപടിയെന്നോണം ട്വിറ്ററിലൂടെയാണ് കെജ്രിവാളിന്റെ പ്രതികരണം.
Also read ഓം പുരിയുടെ മരണകാരണം തലക്കേറ്റ മുറിവെന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്
യോഗ ഒഴിവാക്കി അമ്മയെ സന്ദര്‍ശിച്ചെന്നും അതി രാവിലെ അമ്മയോടൊപ്പമുള്ള ഭക്ഷണ സമയം സന്തോഷകരമാണെന്നുമായിരുന്നു മോദിയുടെ ട്വീറ്റ്.
എന്നാല്‍ ആം ആദ്മി പാര്‍ട്ടി നേതാവിന്റെ പ്രതികരണമായിരുന്നു ട്വിറ്ററില്‍ തരംഗമായത്. “ഞാന്‍ എന്റെ അമ്മയെ എന്നോടൊപ്പമാണ് താമസിപ്പിക്കുന്നത്. അമ്മയുടെ അനുഗ്രഹം എന്നും വാങ്ങാറുമുണ്ട് പക്ഷേ അതൊരിക്കലും ലോകത്തോട് വിളിച്ച് പറയാറില്ല. എന്റെ അമ്മയെ ക്യൂവില്‍ നിര്‍ത്തി രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ശ്രമിക്കാറുമില്ല.” എന്നായിരുന്നു കെജ്രിവാളിന്റെ ആദ്യ ട്വീറ്റ്.
Don”t miss
അല്‍പ്പസമയത്തിനകം മോദിയോട് ഹിന്ദു മത സംസ്‌കാരം എന്താണെന്നു വ്യക്തമാക്കുന്ന മറ്റൊരു ട്വീറ്റും കെജ്രിവാളിന്റെ അക്കൗണ്ടിലൂടെ പുറത്തു വന്നു. ” ഹിന്ദു മത സംസ്‌കാര പ്രകാരം ഒരാള്‍ തന്റെ അമ്മയ്ക്കും ഭാര്യയ്ക്കുമൊപ്പമാണ് ജീവിക്കേണ്ടത്” എന്നായിരുന്നു അത്. പ്രധാനമന്ത്രിയുടെ വസതി വളരെ വലതാണെന്നും എന്നാല്‍ അദ്ധേഹത്തിന്റെ ഹൃദയം വളരെ ചെറുതാണെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.
അമ്മയോടുള്ള സ്‌നേഹം പരസ്യത്തിനായി ഉപയോഗിച്ച മോദിക്കെതിരെ ദല്‍ഹി മുന്‍ നിയമമന്ത്രി സോംനാഥ് ഭാരതിയും രംഗത്തെത്തി. വെറും പബ്ലിസിറ്റിക്ക് വേണ്ടി മാത്രമാണ് മോദി ഇത്തരത്തിലൊക്കെ കാട്ടിക്കൂട്ടുന്നതെന്ന് സോംനാഥ് ഭാരതി വ്യക്തമാക്കി. അമ്മയ്‌ക്കൊപ്പം ഇരുന്ന് ചായകുടിക്കുന്നത് വലിയ കാര്യമാണെന്ന് അദ്ദേഹം ലോകത്തിന് മുന്നില്‍ പരസ്യം ചെയ്യുകയാണ്.
അമ്മയോട് എന്തോ വലിയ ഔദാര്യം ചെയ്യുന്നതുപോലെയാണ് യോഗ ഉപേക്ഷിച്ച് അമ്മയ്‌ക്കൊപ്പം പ്രാതല്‍ കഴിക്കാന്‍ പോകുന്നുവെന്ന മോദിയുടെ ട്വീറ്റ്. എന്നാല്‍ യാതൊരു പരസ്യവും നല്‍കാതെ തന്നെ ഞങ്ങള്‍ ഇതൊക്കെ ദിവസവും ചെയ്യുന്നതാണ് എന്ന കാര്യം മോദി ഓര്‍ക്കണം. സോംനാഥ് ഭാരതി വ്യക്തമാക്കി.
മോദിയുടെ ഈ ട്വീറ്റിനെതിരെ നിരവധി പേര്‍ ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. അമ്മയെ കാണാന്‍പോകുമ്പോള്‍ മോദിക്കൊപ്പം 200 ക്യാമറകള്‍ ഉണ്ടാകുമെന്നും അമ്മയോട് ഇത്രയും സ്‌നേഹമുള്ള ആളാണോ അവരെ നോട്ട് മാറ്റാന്‍ ക്യൂവില്‍ നിര്‍ത്തിയതെന്നും ചിലര്‍ ചോദിക്കുന്നു.
രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിനായി എത്തിയ മോദി ഇന്ന് രാവിലെയാണ് ഗാന്ധിനഗറില്‍ താമസിക്കുന്ന മാതാവ് രാബയെ സന്ദര്‍ശിച്ചത്. യോഗ ഒഴിവാക്കി അമ്മയ്‌ക്കൊപ്പം പ്രാതല്‍ കഴിക്കാന്‍ പോകുന്നു എന്ന കുറിപ്പിലായിരുന്നു അമ്മയ്‌ക്കൊപ്പമുള്ള ഫോട്ടോ മോദി ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തത്.
Also read this ഫേസ്ബുക്കില്‍ മതവിദ്വേഷ പോസ്റ്റ്: തോക്ക് സ്വാമി അറസ്റ്റില്‍