കണ്ണൂര്‍: കണ്ണൂര്‍ കീഴാറ്റൂരില്‍ ബൈപാസ് നിര്‍മ്മിക്കുന്നതിനെതിരെ ആരംഭിച്ച സമരം സംസ്ഥാന വ്യാപകമാക്കാന്‍ വയല്‍ക്കിളികള്‍. സര്‍ക്കാരില്‍ നിന്നും തങ്ങള്‍ക്ക് അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കില്‍ സമരത്തില്‍ പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുമെന്നും സമരസമിതി അറിയിച്ചു.
സമരം വിജയിക്കുന്നതിനായി ആരുടെ സഹായം സ്വീകരിക്കാനും തങ്ങള്‍ ഒരുക്കമാണ്. മഹാരാഷ്ട്രയില്‍ നടന്ന ലോഗ് മാര്‍ച്ചിന്റെ മാതൃകയില്‍ സമരം സംഘടിപ്പിക്കുമെന്നും വയല്‍ക്കിളികള്‍ പറഞ്ഞു.
ALSO READ: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ സമരം തുടങ്ങി; ഇന്ന് ഉച്ചവരെ അടച്ചിടും
നിലവില്‍ കീഴാറ്റൂരിലെ സമരത്തില്‍ നന്ദിഗ്രാമില്‍ നിന്ന് കര്‍ഷകരെ എത്തിക്കുമെന്ന് ബി.ജെ.പി നേതൃത്വം അറിയിച്ചു. സമരത്തെ രാഷ്ട്രീയപരമായി എറ്റെടുത്ത് സംസ്ഥാനസര്‍ക്കാരിനെതിരെ സംഘടിക്കാനാണ് ബി.ജെ.പി നീക്കം.
അതേസമയം, കീഴാറ്റൂര്‍ സമരം മാധ്യമസൃഷ്ടിയാണെന്നു മന്ത്രി എം.എം.മണി പറഞ്ഞു. രണ്ടോ നാലോ പേര്‍ക്കു വേണ്ടി മാത്രമുള്ളതാണു വയല്‍ക്കിളി സമരമെന്നാണ് മണി പറഞ്ഞത്.
എന്നാല്‍ സമരത്തില്‍ ബി.ജെ.പി സഹകരണം സംബന്ധിച്ച വിഷയത്തില്‍ വയല്‍ക്കിളികള്‍ക്കിടയില്‍ തന്നെ വിയോജിപ്പുണ്ട്. കഴിഞ്ഞ ദിവസമാണ് ബി.ജെ.പിക്കെതിരെ സമരസമിതി അംഗമായ കെ.സഹദേവന്‍ രംഗത്തു വന്നത്. സമരം ബി.ജെ.പി ഹൈജാക്ക് ചെയ്യുന്നുവെന്നാണ് സഹദേവന്‍ ആരോപിച്ചത്.