| Sunday, 25th March 2018, 5:22 pm

വയല്‍ക്കിളികള്‍ക്കായുള്ള മാര്‍ച്ചില്‍ അണിനിരന്നത് നൂറുകണക്കിന് ഹരിത പോരാളികള്‍: ചിത്രങ്ങളും വീഡിയോകളും കാണാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ സമരം ചെയ്യുന്ന വയല്‍ക്കിളികള്‍ക്ക് പിന്തുണയര്‍പ്പിച്ചുള്ള മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയത് നൂറുകണക്കിന് ആളുകളാണ്. വി.എം സുധീരന്‍, സുരേഷ് ഗോപി, പി.സി ജോര്‍ജ്ജ് എം.എല്‍.എ തുടങ്ങിയ പ്രമുഖരും വിദ്യാര്‍ത്ഥികളും സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവരും ഇന്ന് കീഴാറ്റൂരിലെത്തി.

Related News:  ഒരു കൊടിക്ക് കീഴില്‍ അണിനിരക്കുന്ന ഞങ്ങളെ ഭിന്നിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല: സന്തോഷ് കീഴാറ്റൂര്‍

കുന്നിടിച്ചും വയല്‍ നികത്തിയുമുള്ള വികസനമല്ല വേണ്ടതെന്നും വരും തലമുറയ്ക്കായി വയലുകളും കുന്നുകളും നിലനിര്‍ത്തണമെന്നും വയല്‍ക്കിളികള്‍ ആവശ്യപ്പെട്ടു. ഇന്നത്തെ മാര്‍ച്ചോടെ വയല്‍ക്കിളികളുടെ പ്രതിഷേധം മൂന്നാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.

തളിപ്പറമ്പില്‍ നിന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ മാര്‍ച്ച് ആരംഭിച്ചത്. “കേരളം കീഴാറ്റൂരിലേക്ക്” എന്ന മുദ്രാവാക്യത്തോടെയാണ് മാര്‍ച്ചിനായി ജനങ്ങള്‍ എത്തിയത്.

മാര്‍ച്ചില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണാം:

ചിത്രം കടപ്പാട്: പ്രശാന്ത് പ്രഭ ശാരങ്ങധരന്‍ (ഫേസ്ബുക്ക്)

ചിത്രം കടപ്പാട്: പ്രശാന്ത് പ്രഭ ശാരങ്ങധരന്‍ (ഫേസ്ബുക്ക്)

ചിത്രം കടപ്പാട്: പ്രശാന്ത് പ്രഭ ശാരങ്ങധരന്‍ (ഫേസ്ബുക്ക്)

ചിത്രം കടപ്പാട്: പ്രശാന്ത് പ്രഭ ശാരങ്ങധരന്‍ (ഫേസ്ബുക്ക്)

ചിത്രം കടപ്പാട്: അമേഷ് ലാല്‍ (ഫേസ്ബുക്ക്)

ചിത്രം കടപ്പാട്: അമേഷ് ലാല്‍ (ഫേസ്ബുക്ക്)

ചിത്രം കടപ്പാട്: അമേഷ് ലാല്‍ (ഫേസ്ബുക്ക്)

ചിത്രം കടപ്പാട്: അമേഷ് ലാല്‍ (ഫേസ്ബുക്ക്)

ചിത്രം കടപ്പാട്: ശ്രീജിത്ത് കണങ്ങാട്ടില്‍ (ഫേസ്ബുക്ക്)

ചിത്രം കടപ്പാട്: ശ്രീജിത്ത് കണങ്ങാട്ടില്‍ (ഫേസ്ബുക്ക്)

ചിത്രം കടപ്പാട്: ശ്രീജിത്ത് കണങ്ങാട്ടില്‍ (ഫേസ്ബുക്ക്)

ചിത്രം കടപ്പാട്: ശ്രീജിത്ത് കണങ്ങാട്ടില്‍ (ഫേസ്ബുക്ക്)

Don”t Miss: തെരഞ്ഞെടുപ്പിന് മുന്‍പേ തോല്‍വി സമ്മതിച്ച് ബി.ജെ.പി; കര്‍ണാടകയില്‍ കോണ്‍ഗ്രസിനാണ് ജയസാധ്യതയെന്ന് ബി.ജെ.പി സര്‍വ്വേ

വീഡിയോകള്‍ കാണാം:

ഡൂള്‍ന്യൂസ് വീഡിയോ റിപ്പോര്‍ട്ട് കാണാം: വയല്‍ക്കിളികള്‍ ജീവിത സമരത്തിലാണ്

We use cookies to give you the best possible experience. Learn more